ഓസ്‍കറില്‍ നേട്ടം കൊയ്‍ത് 'നൊമാഡ്‍ലാന്‍ഡ്'; ആന്‍റണി ഹോപ്‍കിന്‍സ് മികച്ച നടന്‍

Published : Apr 26, 2021, 07:09 AM ISTUpdated : Apr 26, 2021, 09:25 AM IST
ഓസ്‍കറില്‍ നേട്ടം കൊയ്‍ത് 'നൊമാഡ്‍ലാന്‍ഡ്'; ആന്‍റണി ഹോപ്‍കിന്‍സ് മികച്ച നടന്‍

Synopsis

മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധാനത്തിനുള്ള പുരസ്‍കാരവും നൊമാഡ്‍ലാന്‍ഡ് നേടി. ഏഷ്യന്‍ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് മികച്ച സംവിധാനത്തിലുള്ള ഓസ്‍കര്‍ ലഭിക്കുന്നത്. 

കൊവിഡിലും നിറം മങ്ങാതെ 93-മത് അക്കാദമി അവാര്‍ഡ് പുരസ്‍കാരങ്ങള്‍. ഏറ്റവും പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രങ്ങള്‍ക്കു തന്നെയാണ് പ്രധാന പുരസ്‍കാരങ്ങള്‍. എടുത്തുപറയേണ്ട നേട്ടം സ്വന്തമാക്കിയത് ചൈനീസ് സംവിധായിക ക്ലോയി ഷാവോയുടെ ഡ്രാമാ ചിത്രം 'നൊമാഡ്‍ലാന്‍ഡ്' ആണ്. മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധാനത്തിനുള്ള പുരസ്‍കാരവും ഷോവാ നേടി. ഏഷ്യന്‍ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് മികച്ച സംവിധാനത്തിലുള്ള ഓസ്‍കര്‍ ലഭിക്കുന്നത്. ചിത്രത്തിലെ 'ഫേണ്‍' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് ആണ് മികച്ച നടി. വിഖ്യാത നടന്‍ ആന്‍റണി ഹോപ്‍കിന്‍സ് 83-ാം വയസ്സില്‍ മികച്ച നടനുള്ള പുരസ്‍കാരം സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്. ഹോപ്‍കിന്‍സിന്‍റെ രണ്ടാമത്തെ അക്കാദമി അവാര്‍ഡ് ആണ് ഇത്. നേരത്തെ 'സൈലന്‍സ് ഓഫ് ദി ലാമ്പ്‍സി'ലെ (1992) പ്രകടനത്തിനും അദ്ദേഹത്തിന് ഇതേ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. 

ആന്‍ഡ് ദി ഓസ്‍കര്‍ ഗോസ് റ്റു..

മികച്ച ചിത്രം- നൊമാഡ് ലാന്‍ഡ് (സംവിധാനം- ക്ലോയി ഷാവോ)

മികച്ച നടന്‍- ആന്‍റണി ഹോപ്‍കിന്‍സ് (ദി ഫാദര്‍)

മികച്ച നടി- ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് (നൊമാഡ്‍ലാന്‍ഡ്)

മികച്ച സംവിധായിക: ക്ലോയി ഷാവോ (ചിത്രം- നൊമാഡ് ലാന്‍ഡ്)

മികച്ച സഹനടൻ: ഡാനിയേൽ കലൂയ (ചിത്രം- ജൂദാസ് ആന്‍ഡ് ദ ബ്ലാക്ക് മിസിയ)

മികച്ച അവലംബിത തിരക്കഥ- ക്രിസ്റ്റഫര്‍ ഹാംപ്റ്റണ്‍, ഫ്ളോറിയന്‍ സെല്ലര്‍ (ദി ഫാദർ)

മികച്ച തിരക്കഥ (ഒറിജിനൽ)- എമെറാള്‍ഡ് ഫെന്നല്‍ (പ്രൊമിസിങ് യങ് വുമൺ)

മികച്ച വസ്ത്രാലങ്കാരം: ആന്‍ റോത്ത് (മ റെയ്നീസ് ബ്ലാക്ക് ബോട്ടം)

മികച്ച വിദേശ ഭാഷാചിത്രം: അനതർ റൗണ്ട് (ഡെൻമാർക്ക്)

മികച്ച ശബ്ദവിന്യാസം: സൗണ്ട് ഓഫ് മെറ്റൽ

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: റ്റു ഡിസ്റ്റന്‍റ് സ്ട്രേഞ്ചേഴ്സ്

മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി (ഷോർട്ട് സബ്ജെക്റ്റ്): കോളെറ്റ്

മികച്ച ഡോക്യുമെന്‍ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ

മികച്ച വിഷ്വൽ എഫക്ട്: ടെനെറ്റ് 

മികച്ച സഹനടി- യൂൻ യോ ജുങ് (മിനാരി)

മികച്ച മേക്കപ്പ്, കേശാലങ്കാരം: സെർജിയോ ലോപസ് റിവേര, മിയ നീൽ, ജമൈക്ക വിൽസൺ (ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്

മികച്ച ഛായാഗ്രഹണം: എറിക് മെസഷ്‍മിറ്റ് (മാങ്ക്)

മികച്ച ആനിമേഷൻ ചിത്രം: സോൾ

മികച്ച എഡിറ്റിങ്: മിക്കല്‍ ഇ ജി നീല്‍സണ്‍ (സൗണ്ട് ഓഫ് മെറ്റല്‍)

പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷന്‍ ആയിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തില്‍ വേദിയാവുന്ന യൂണിയന്‍ സ്റ്റേഷന്‍ ഡാര്‍ക് നൈറ്റ് റൈസസ്, പേള്‍ ഹാര്‍ബര്‍ ഉള്‍പ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുമുണ്ട്. 

സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്‍റെ നേതൃത്വത്തിലായിരുന്നു അവാര്‍ഡ് ഷോയുടെ നിര്‍മ്മാണം. വേദികളില്‍ നേരിട്ടെത്തുന്നവര്‍ക്കു പുറമെ പല അതിഥികളും നോമിനേഷന്‍ ലഭിച്ചവരും പല സ്ഥലങ്ങളില്‍ നിന്നായി ഉപഗ്രഹസഹായത്തോടെ പങ്കെടുത്തു. എന്നാല്‍ സൂം മീറ്റിംഗ് ഒഴിവാക്കിയിരുന്നു. പതിവുപോലെ ഇക്കുറിയും ഷോ അവതാരകന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ പുരസ്‍കാര ജേതാക്കളില്‍ മിക്കവരും പുരസ്കാര ദാതാക്കളായി എത്തിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'?ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍