'റിവ്യൂ ബോംബിംഗ് വിവാദം' ബോളിവുഡിലും: പണം ചോദിച്ചെന്ന് താരം; സംഭവം അതല്ലെന്ന് സിനിമ നിരൂപകന്‍, വന്‍ ട്വിസ്റ്റ്

Published : Feb 28, 2024, 10:04 AM IST
'റിവ്യൂ ബോംബിംഗ് വിവാദം' ബോളിവുഡിലും: പണം ചോദിച്ചെന്ന് താരം; സംഭവം അതല്ലെന്ന് സിനിമ നിരൂപകന്‍, വന്‍ ട്വിസ്റ്റ്

Synopsis

എക്‌സിൽ സുമിത് തന്നെ ബ്ലോക്ക് ചെയ്യുന്നതായി കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ടും വിദ്യുത് പങ്കുവച്ചിട്ടുണ്ട്.

മുംബൈ: ബോളിവുഡില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ചിത്രമാണ്  വിദ്യുത് ജവാല്‍  നായകനായി എത്തിയ ക്രാക്ക് എന്ന ചിത്രം.  അർജുൻ രാംപാൽ, നോറ ഫത്തേഹി, എമി ജാക്‌സൺ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. എന്നാല്‍ ചിത്രത്തിന് മികച്ച റിവ്യൂ പറയാന്‍ കൈക്കൂലി ചോദിച്ചു പ്രമുഖ സിനിമ നിരൂപകന്‍ എന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിലെ നായകനായ വിദ്യുത് ജവാല്‍.

തെന്നിന്ത്യയിലും അറിയപ്പെടുന്ന നടനാണ്  വിദ്യുത്. വിജയ് നായകനായ തുപ്പാക്കിയിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സൂര്യയുടെ അഞ്ചാനിലും പ്രധാനപ്പെട്ട വേഷം ചെയ്തു.  തിങ്കളാഴ്ചയാണ് തന്‍റെ പുതിയ സിനിമയുടെ പൊസറ്റീവ് റിവ്യൂവിനായി സിനിമാ നിരൂപകനായ സുമിത് കേഡല്‍  കൈക്കൂലി ആവശ്യപ്പെട്ടതായി വിദ്യൂത് വെളിപ്പെടുത്തിയത്. 

എക്‌സിൽ സുമിത് തന്നെ ബ്ലോക്ക് ചെയ്യുന്നതായി കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ടും വിദ്യുത് പങ്കുവച്ചിട്ടുണ്ട്.  "കൈക്കൂലി ചോദിക്കുന്നതും ഒരു കുറ്റമാണ്, കൊടുക്കുന്നതും ഒരു കുറ്റമാണ്!!"ഞാന്‍ ഇവിട ചെയ്യുന്ന കുറ്റം നൽകുന്നില്ല എന്നതാണ്. കുറ്റവാളിയെ ഞങ്ങൾക്കറിയാം" എന്നാണ് വിദ്യുത് ജവാല്‍   എഴുതിയത്. 

വിദ്യുതിന്‍റെ ട്വീറ്റിന് മുമ്പ് സുമിത് വിദ്യുതിന്‍റെ പേര് പറയാതെ ചില എക്സ് പോസ്റ്റുകള്‍ നടത്തിയിരുന്നു "ജനപ്രീതി അഹങ്കാരമായി മാറുമ്പോൾ, അതൊരു തകർച്ചയാണ്. നെപ്പോട്ടിസം ടാഗുകൾ ഉണ്ടായിരുന്നിട്ടും, അത്തരം താരങ്ങൾ പലപ്പോഴും വിനയം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇന്ന് വളരെ മോശമായി പെരുമാറുന്ന ഒരു 'ഓട്ട്സൈഡറെ' കണ്ടുമുട്ടി. എന്ത് കൊണ്ടാണ് സിനിമ രംഗത്തെ പ്രമുഖർ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഒഴിവാക്കുന്നത് എന്ന് അതില്‍ നിന്നും മനസിലായി"- എന്നാണ് സുമിത് എഴുതിയത്. 

പിന്നീട് ഇതില്‍ ചില വിശദീകരണവുമായി വീണ്ടും സുമിത് എക്സ് പോസ്റ്റുമായി എത്തി.  "പ്രിയപ്പെട്ടവരെ ഇത് ഏതെങ്കിലും സൂപ്പർസ്റ്റാറിനോ നിലവിലെ തലമുറയിലെ താരങ്ങളെയോ ഉദ്ദേശിച്ചല്ല. ബ്രൂസ് ലീ, ജാക്കി ചാൻ എന്ന് സ്വയം വിശ്വസിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇൻഡസ്ട്രിയിലെ മിക്കവാറും എല്ലാ പ്രധാന നടന്മാരെയും ഞാൻ കണ്ടു, ഈ ഭ്രാന്തന്‍ കക്ഷി അല്ലാതെ എല്ലാവരും സ്നേഹത്തിലാണ് പെരുമാറുക. സിനിമ രംഗത്തുള്ളവര്‍ക്ക് അത് മനസിലാകും. അതായത് ആദ്യത്തെ ട്വീറ്റ് കാരണം സിനിമ ലോകത്തെ മറ്റ് മാന്യ വ്യക്തികളെ അപമാനിക്കരുത്" - സുമിത് വിശദീകരിച്ചു. 

അതേ സമയം തന്നെ ക്രാക്കിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ വിളിക്കുകയും ഒരു ചോദ്യം ചോദിച്ചതിന് തന്നെ അപമാനിക്കുന്ന തരത്തില്‍ വിദ്യുത് ജവാല്‍ സംസാരിച്ചെന്നും. അതിനാലാണ് താന്‍ ട്വിറ്ററില്‍ പോസ്റ്റിട്ടതെന്നും താന്‍ പണം ചോദിച്ചു എന്ന തരത്തിലുള്ള വാര്‍ത്ത ശരിയല്ലെന്നും പിന്നീട് സുമിത് വിശദീകരണ കുറിപ്പ് ഇറക്കിയിട്ടുണ്ട്. എന്തായാലും ബോളിവുഡിലെ പെയ്ഡ് റിവ്യൂ ചര്‍ച്ച ഇതോടെ തകര്‍ക്കുകയാണ്. 

കൊല്ലപ്പെട്ട ഗായകന്‍ സിദ്ധു മൂസാവാലയുടെ അമ്മ ഗര്‍ഭിണി; കുഞ്ഞിനായി കാത്തിരുന്ന് കുടുംബം

തപ്‌സി പന്നു വിവാഹിതയാകുന്നു; ബോളിവുഡില്‍ നിന്ന് ആര്‍ക്കും ക്ഷണമില്ല, കാരണമിതാണ്.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയുടെ 90-ാം ചിത്രം; 'അനോമി' ഉടന്‍ തിയറ്ററുകളിലേക്ക്
കോളെജ് വിദ്യാര്‍ഥിയായി ബേസില്‍, ഓണം പിടിക്കാന്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം; 'അതിരടി' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി