2022 മെയ് 29 ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് കാറിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. 

ജലന്തര്‍: സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന കൊലചെയ്യപ്പെട്ട പഞ്ചാബി ഗായകൻ ശുഭ്ദീപ് സിംഗ് സിദ്ധുവിന്‍റെ മാതാപിതാക്കൾ പുതിയ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതായി കുടുംബ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മൂസാവാലിയുടെ അമ്മ ചരൺ കൗർ ഉടൻ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ട്. 

അന്തരിച്ച ഗായകന്‍റെ മാതാപിതാക്കൾ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും കുടുംബ വൃത്തങ്ങൾ വാർത്ത സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം അമ്മയ്ക്ക് 58 ഉം അച്ഛന് 60 ഉം ആണ്.
2022-ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസാവാല അതേ വർഷം മെയ് 29-നാണ് കൊല്ലപ്പെട്ടത്. ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. മകന്റെ അപ്രതീക്ഷിത മരണം ദമ്പതികളെ തളര്‍ത്തിയിരുന്നു.

2022 മെയ് 29 ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് കാറിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. യുവാക്കൾക്കിടയിൽ ജനപ്രിയനായിരുന്നു മൂസാവാല. സ്വന്തം ഗാനങ്ങൾ എഴുതി പാടിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഏറ്റവും ധനികനായ പഞ്ചാബി ഗായകരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു. 

ഗായകന്‍ അന്തരിച്ചിട്ടും ഇദ്ദേഹത്തിന്‍റെ പല ഗാനങ്ങളും ദശലക്ഷക്കണക്കിന് കാഴ്ചകളാണ് നേടുന്നത്. 2017 ലാണ് സിദ്ധു മൂസാവാല ആദ്യ ഗാനമായ "ജി വാഗൺ" ഇറക്കിയത്. കൂടാതെ ജനപ്രിയ ആൽബങ്ങളുടെ ഒരു പരമ്പരയിലൂടെ പഞ്ചാബില്‍ ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. "ലെജൻഡ്", "സോ ഹൈ", "ദി ലാസ്റ്റ് റൈഡ്" തുടങ്ങിയ ഹിറ്റുകൾ മൂസാവാല തീര്‍ത്തു. 

മമ്മൂട്ടി കേരളത്തില്‍; പക്ഷെ കര്‍ണാടകത്തിലും, തെലുങ്ക് സംസ്ഥാനത്തും പക്ഷെ താരങ്ങള്‍ മാറി.!

രശ്മിക വിജയ് ദേവരകൊണ്ട ബന്ധം: വന്‍ ട്വിസ്റ്റായി രശ്മികയുടെ മറുപടി, സംഭവം സത്യമെന്ന് ആരാധകര്‍.!