പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

Published : Jun 01, 2023, 04:49 PM IST
പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

Synopsis

അപകടത്തിൽ പരിക്കേറ്റ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സാങ്കേതിക പ്രവര്‍ത്തകരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഹൈദരാബാദ്: അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദി റൂൾ ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ് എന്നാണ് വിവരം. അതേ സമയം പുഷ്പ 2 ലെ അണിയറക്കാരുമായി തെലങ്കാനയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്ന ബസ് അപടത്തില്‍പ്പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ നാർക്കറ്റ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. 

അപകടത്തിൽ പരിക്കേറ്റ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സാങ്കേതിക പ്രവര്‍ത്തകരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. 

തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം നിര്‍ത്തിയിട്ട ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലേക്ക് പുഷ്പ 2 യൂണിറ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ഉണ്ടായത്. 

അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതൽ അറിയാൻ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 7 ന് റിലീസ് ചെയ്ത ടീസറിലൂടെ പുഷ്പ 2 വിന്‍റെ ആദ്യത്തെ ഔദ്യോഗിക അപ്ഡേറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നു.  തിരുപ്പതി ജയിലിൽ നിന്ന് വെടിയുണ്ടകളോടെയാണ് പുഷ്പ രക്ഷപ്പെട്ടതെന്നും അദ്ദേഹം ഒളിവിലാണെന്നും ‘വേർ ഈസ് പുഷ്പ’ എന്ന  വീഡിയോ ടീസറില്‍ പറയുന്നുണ്ടായിരുന്നു. പുഷ്പ എവിടെ എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

മലൈക്ക ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍; രൂക്ഷമായി പ്രതികരിച്ച് അര്‍ജുന്‍ കപൂര്‍

അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ : ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ടൊവിനോ തോമസ്


 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക