
മുംബൈ: കരീന കപൂർ ഖാൻ, തബു, കൃതി സനോൺ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ക്രൂ ശരിക്കും ഈ വര്‍ഷത്തെ ബോളിവുഡിലെ ബോക്സോഫീസ് അത്ഭുതമായിരുന്നു. ആഗോളതലത്തില്‍ സ്ത്രീകള്‍ മുഖ്യവേഷത്തില്‍ എത്തിയ ചിത്രം 150 കോടിയിലേറെ നേടി. ഇന്ത്യയിൽ 83.07 കോടി നേടിയ ചിത്രം കഴിഞ്ഞ ആഴ്ചയാണ് നെറ്റ്ഫ്ലിക്സിൽ എത്തിയത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഒടിടിയിലും ചിത്രം വിജയകുതിപ്പ് തുടരുകയാണ്.
നെറ്റ്ഫ്ലിക്സില് സ്ട്രീമിംഗ് ആരംഭിച്ച ആദ്യ ആഴ്‌ചയിൽ തന്നെ മികച്ച ഓപ്പണിംഗ് നമ്പറുകള്‍ ഈ ഹീസ്റ്റ് കോമഡി ചിത്രം നേടിയെന്നാണ് വിവരം. രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ആഴ്ചയിൽ 5.4 ദശലക്ഷം വ്യൂസാണ് നെറ്റ്ഫ്ലിക്സില്‍ നേടിയത്.
ക്രൂ ഏകദേശം 10.8 ദശലക്ഷം മണിക്കൂർ വ്യൂ ഇതിനകം നേടി കഴിഞ്ഞു. കൂടാതെ നെറ്റ്ഫ്ലിക്‌സിന്‍റെ ആഗോള ടോപ്പ് 10 പട്ടികയിൽ ഇംഗ്ലീഷ് ഇതര സിനിമകളുടെ വിഭാഗത്തിലെ ആദ്യ ആഴ്ചയിൽ ഇത് 3-ാം സ്ഥാനത്താണ് ക്രൂ. ആഗോള ടോപ്പ് 10 ലിസ്റ്റിലും ക്രൂ പ്രവേശിച്ചിരുന്നു ആദ്യ ആഴ്ചയില്‍.
5.4 ദശലക്ഷം വ്യൂസുമായി ഇംഗ്ലീഷ് ഇതര വിഭാഗത്തിൽ ഗോൾഡൻ കമുയ്, ഇൻ ഗുഡ് ഹാൻഡ്‌സ് 2 എന്നിവ തൊട്ടുപിന്നിലാണ് ക്രൂ. ഈ വർഷം, സലാർ ഹിന്ദി, മർഡർ മുബാറക്, ഫൈറ്റർ എന്നിവയ്ക്ക് ശേഷം നെറ്റ്ഫ്ലിക്സ് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയ നാലാമത്തെ ഹിന്ദി ചിത്രമാണ് ക്രൂ.
നെറ്റ്ഫ്ലിക്സില്‍ ഡങ്കിയുടെ ആദ്യ ആഴ്ചയിലെ റെക്കോഡ് ക്രൂ മറികടന്നിട്ടുണ്ട്. ഷാരൂഖ് ചിത്രം ആദ്യ ആഴ്ചയിൽ 13 ദശലക്ഷം വ്യൂ മണിക്കൂറിൽ 4.9 ദശലക്ഷം വ്യൂസാണ് നേടിയിരുന്നത്. നെറ്റ്ഫ്ലിക്സ് ഗ്ലോബൽ ടോപ്പ് 10 ലിസ്റ്റിൽ അഞ്ചാം സ്ഥാനമായിരുന്നു ഡങ്കിക്ക്.
നെറ്റ്ഫ്ലിക്സിൻ്റെ ആഗോള ടോപ്പ് 10 ലിസ്റ്റിലെ ആദ്യ ആഴ്ചയിലെ റാങ്കിംഗിൽ രൺബീർ കപൂറിന്‍റെ അനിമലിനെയും ക്രൂ മറികടന്നിട്ടുണ്ട്. അനിമൽ, 6.2 ദശലക്ഷം കാഴ്‌ചകൾ ഉണ്ടായിരുന്നെങ്കിലും ആഗോള ടോപ്പ് 10 പട്ടികയിൽ 4-ാം സ്ഥാനത്താണ് ആദ്യആഴ്ചയില്‍ നേടിയത്.
ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.
തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതല്‍ പണം നേടാന്‍ ഒരു ഫ്ലൈറ്റിലെ ക്രൂവായ മൂന്ന് സ്ത്രീകള്‍ നടത്തുന്ന ചില ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലപ്പുകളുമാണ് ഈ കോമഡി ത്രില്ലറിന്‍റെ ഇതിവൃത്തം. കരീന കപൂർ ഖാൻ, തബു, കൃതി സനോൺ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദിൽജിത് ദോസഞ്ജ്, കപില്‍ ശര്‍മ്മ, രാജേഷ് ശര്‍മ്മ, സസ്വത ചാറ്റര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ ഖല്‍ നായക് എന്ന ചിത്രത്തിലെ 'ചോളി കേ പീച്ചേ' എന്ന ഹിറ്റ് ഗാനം ക്രൂവില്‍ റീമിക്സ് ചെയ്തിട്ടുണ്ട്. അബുദാബി മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
സ്വന്തം പേരില്‍ നിന്നും പിതാവിന്‍റെ പേര് നീക്കാന്‍ അപേക്ഷ കൊടുത്ത് ആഞ്ജലീന ജോളിയുടെ മകള്‍
'ഗ്ർർർ' സ്പെഷ്യൽ മുഖംമൂടിയും നെയിംസ്ലിപ്പുകളും കുട്ടികൾക്ക് സമ്മാനിച്ച് ചാക്കോച്ചനും സുരാജും !
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ