
ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമെന്ന വിശേഷണത്തോടെയാണ് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എത്തുന്നത്. രാമനായി രൺബീർ കബീറും, സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. നമിത മൽഹോത്ര നിർമ്മിക്കുന്ന ചിത്രം ഈ വർഷം ദീപാവലിക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. യഷ് ആണ് ചിത്രത്തിൽ രാവണനായി എത്തുന്നത്. രവി ദുബെ ആണ് ചിത്രത്തിൽ ലക്ഷ്മണനായി എത്തുന്നത്. ഹനുമാനായി എത്തുന്നത് സണ്ണി ഡിയോൾ ആണ്.
ഇപ്പോഴിതാ ചിത്രത്തിൽ നായികയായി എത്തുന്ന സായ് പല്ലവിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദി അറിയാത്തെ സായ് പല്ലവിയെ എന്തിനാണ് നിതീഷ് തിവാരി രാമായണയിൽ കാസ്റ്റ് ചെയ്തത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നത്. നേരത്തെ രൺബീർ കപൂറിന്റെ കാസ്റ്റിങ്ങിനെതിരെയും അധിക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. മാംസാഹാരം കഴിക്കുന്ന രൺബീറിനെ എന്തിനാണ് രാമനായി കാസ്റ്റ് ചെയ്തത് എന്നായിരുന്നു അന്നത്തെ ചോദ്യങ്ങൾ. അഭിനയത്തിന് ഭാഷ പ്രശ്നമല്ലെന്നാണ് സായ് പല്ലവിയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്യുന്നത്. യഥാർത്ഥ രാമായണം സംസ്‌കൃതത്തിൽ ആയിരുന്നില്ലേയെന്നും അതുകൊണ്ട് തന്നെ ഭാഷയ്ക്ക് ഇവിടെ പ്രശ്‌നമില്ലെന്നും ചിലർ കമന്റ് ചെയ്യുന്നു.
അതേസമയം എആർ റഹ്‌മാനോടൊപ്പം ലോക സംഗീതത്തിലെ അതുല്യ പ്രതിഭ ഹാൻസ് സിമ്മറും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്. ശ്രീധർ രാഘവനും നിതീഷ് തിവാരിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യഭാഗം ഈ വർഷത്തെ ദീപാവലിക്കും രണ്ടാം ഭാഗം അടുത്ത വര്ഷവുമായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. 875 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് കണക്കാക്കിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ