
അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളിൽ നിന്നുള്ള അവഗണനയെക്കുറിച്ചുമൊക്കെയാണ് വീഡിയോയിൽ കിച്ചു വികാരാധീനനായി സംസാരിച്ചത്. ശേഷം, ഇതിനെല്ലാം മറുപടിയുമായി രേണു സുധിയും രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം രേണുവിന്റെയും കൊല്ലം സുധിയുടെയും ഇളയ മകൻ റിതുലിനെ കാണാൻ എത്തിയ വീഡിയോയാണ് കിച്ചു ഇപ്പോൾ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. കിച്ചുവിന്റെ സുഹൃത്തുക്കളെയും വീഡിയോയിൽ ഒപ്പം കാണാം.
ആ സംഭവത്തിനു ശേഷം ആരെയും പിന്നെ വിളിച്ചിട്ടില്ലെന്നും ഇപ്പോൾ സർപ്രൈസായി എത്തിയിരിക്കുകയാണെന്നും വീഡിയോയുടെ തുടക്കത്തിൽ കിച്ചു പറയുന്നുണ്ട്. ടെൻഷനുണ്ടോ എന്ന് കൂട്ടുകാർ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. വീടിനകത്ത് കയറിയ ഉടൻ, സുഖമാണോ എന്നു ചോദിച്ച് റിതുലിനെ കിച്ചു എടുത്തുയർത്തുന്നതാണ് കാണുന്നത്. രേണുവിന്റെ അച്ഛനെയും വീഡിയോയുടെ തുടക്കത്തിൽ കാണാം. ഇവർ ചെന്ന സമയത്ത് രേണു വീട്ടിൽ ഉണ്ടായിരുന്നില്ല. എറണാകുളത്ത് അമ്മയെ കൂട്ടാൻ പോകാൻ തയ്യാറാകുകയായിരുന്നെന്ന് റിതുൽ പറയുന്നുമുണ്ട്.
പിന്നീട് റിതുലിനെയും രേണുവിന്റെ സഹോദരി രമ്യയുടെ മക്കളെയും കിച്ചുവും സുഹൃത്തുക്കളും പുറത്ത് കൂട്ടിക്കൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണുന്നത്. ലുലുമാളിലേക്കാണ് ഇവരെയും കൊണ്ട് പോയത്. ലുലുമാളിലെ കളികൾക്കു ശേഷം ഭക്ഷണം കഴിച്ച് വീട്ടിൽ തിരികെ കൊണ്ടുചെന്നാക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരികെ വീട്ടിലാക്കുന്നതിനു മുൻപ്, സന്തോഷമായോ എന്നും റിതുലിനോട് കിച്ചു ചോദിക്കുന്നുണ്ട്. സന്തോഷമായി എന്നാണ് റിതുൽ നൽകുന്ന മറുപടി. കിച്ചുവിനെ കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുക്കുന്നുണ്ട്. എറണാകുളത്ത് പോകേണ്ടതിനാൽ റിതുലിനെ പുറത്തുകൊണ്ടുപോകാൻ കഴിയില്ലെന്നാണ് ആദ്യം കരുതിയതെന്നും അമ്മയെ വിളിച്ചു ചോദിച്ചപ്പോൾ കൊണ്ടുപോയ്ക്കാളാൻ പറഞ്ഞെന്നും കിച്ചു കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ