ആരാധകർക്കിടയിൽ സൈബർ പോര് 'മാർക്കറ്റ് പോയപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങിയതല്ല' എന്ന വിജയ്യുടെ പരാമർശത്തിന് പിന്നാലെ, മറുപടിയുമായി കമൽഹാസൻ

Published : Aug 22, 2025, 12:24 AM IST
vijay kamal haasan

Synopsis

വിജയുടെ ഒരു പരാമർശത്തെ തുടർന്ന് കമൽഹാസൻ ഉൾപ്പെടെയുള്ള താരങ്ങളെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളാണ് സൈബർ പോരിന് കാരണം.

ചെന്നൈ: നടൻ വിജയിയും കമൽഹാസനും തമ്മിലുള്ള ആരാധകർക്കിടയിൽ സൈബർ പോര് രൂക്ഷമായി. അടുത്തിടെ മധുരയിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ വിജയ് നടത്തിയ പരാമർശമാണ് ഈ വാക്പോരിന് കാരണം. "മാർക്കറ്റിടിഞ്ഞപ്പോൾ അല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്" എന്ന വിജയുടെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സിനിമാരംഗത്ത് സജീവമായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള തൻ്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു വിജയ്.

എന്നാൽ, ഈ പ്രസ്താവന സിനിമാ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ രാഷ്ട്രീയ പ്രവേശനം നടത്തിയ കമൽഹാസൻ ഉൾപ്പെടെയുള്ള താരങ്ങളെ ലക്ഷ്യമിട്ടാണെന്ന് ചിലർ ആരോപിച്ചു. ഇതോടെ ഇരുവിഭാഗം ആരാധകരും സാമൂഹിക മാധ്യമങ്ങളിൽ വാദപ്രതിവാദങ്ങളുമായി രംഗത്തെത്തുകയായിരുന്നു. വിഷയം ചർച്ചയായതോടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങൾ കമൽഹാസന്റെ പ്രതികരണം തേടി. വിജയ് ആരുടെയെങ്കിലും പേര് പറഞ്ഞോ എന്ന് തിരിച്ച് ചോദിച്ച കമൽഹാസൻ, വിലാസം ഇല്ലാത്ത കത്തിന് മറുപടി അയക്കുമോ എന്നും മാധ്യമങ്ങളോട് ചോദിച്ചു.

കൂടുതൽ വിവാദങ്ങൾ ഒഴിവാക്കുന്ന തരത്തിലായിരുന്നു കമൽഹാസന്റെ പ്രതികരണം. വിജയ് അനുജനെപ്പോലെയാണെന്നും പറഞ്ഞ് കമൽഹാസൻ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ, ഇരുവരുടെയും ആരാധകർക്കിടയിലെ സൈബർ പോര് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ തുടരുകയാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ