
സോഷ്യൽ മീഡിയയുടെ ഭീതിപ്പെടുത്തുന്ന വശം തുറന്ന് കാണിച്ച് 'കൂപമണ്ഡൂകം' ശ്രദ്ധയാകര്‍ഷിക്കുന്നു. അടുത്തിടെ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് 'കൂപമണ്ഡൂകം ഒരുക്കിയിരിക്കുന്നത്. സിറില്‍ സിറിയക്കാണ് ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആന്റണി പോളും സിറില്‍ സിറിയക്കും തിരക്കഥ രചിച്ചിരിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ ചില ടോക്സിക് ഇൻഫ്ലുവൻസർസിനേയും അവരുടെ വാക്കുകൾ അന്ധമായി വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങളെയും വരച്ചു കാട്ടുന്നതാണ് 'കൂപമണ്ഡൂകം' എന്ന ഹ്രസ്വ ചിത്രം. ശരത്, ലക്ഷ്‍മി എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന കഥാ സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയാണ് 'കൂപമണ്ഡൂകം' ഒരുക്കിയിരിക്കുന്നത്. അമിത് രാജ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. വികാസ് അൽഫോൻസ് എഡിറ്റിംഗ് ചെയ്‍തിരിക്കുന്നു.
ഐഡിയ റൂട്ട്സ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നു. പ്രശാന്ത് രാധാകൃഷ്‍ണനാണ് ചിത്രത്തിന്റെ നിര്‍മാണം. സഹ നിര്‍മാതാക്കള്‍ ബിജു ചക്കാലക്കല്‍, അലക്സ്, സൈമണ്‍ വര്‍ഗീസ്, ജെറി. അമൃതയും ടോണി ജോയ് മണവാളനുമാണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.
ജീസജ് ആന്റണി, ഗ്രീഷ്‍മ നരേന്ദ്രൻ എന്നിവർ 'കൂപമണ്ഡൂക'ത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അശ്വിൻ ഇ തായിനേരി, ഷാമില്‍ ബഷീര്‍, ജോര്‍ജ് ജോസഫ്, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, കൃഷ്‍ണ പ്രദീപ്, ബിന്ദു സതീഷ്, ഉഷ പയ്യന്നൂര്‍, സിമി മനോജ്, ജിജോ ജേക്കബ്, ശരത് ദക്ഷിൻ, മൃണാളിനി സൂസൻ ജോര്‍ജ്, ലിനസ് ലോറൻസ്, നേഹ മാത്യു, സോന പ്രിയ, ഡോ. സെബിൻ ചിറയത്ത്, അഖില്‍ ഇ വി ആര്‍, ടോണി ജോയ് മണവാളൻ, ആന്റണ്‍ എസ് മഞ്‍ലി, ആര്യ പദ്‍മകുമാര്‍, മാന്യുവല്‍ ജേക്കബ്, അരുണ്‍ കാഞ്ഞിരത്തിങ്കല്‍, സച്ചിൻ പി എസ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. വിവേക് സി ലക്ഷ്‍മണനാണ് കല. അജീഷ് ആന്റോയാണ് സംഗീത സംവിധാനം.
Read More: 'തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാലം അതാണ്', ഫോട്ടോകളുമായി അഭയ ഹിരണ്‍മയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ