തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാലഘട്ടത്തിന്റെ ഓര്‍മകളുമായി ഫോട്ടോ പങ്കുവെച്ച് അഭയ ഹിരണ്‍മയി.
തിരിച്ചുപോകാൻ ആഗ്രഹിക്കുന്നത് കുട്ടിക്കാലം ആണെന്ന് സിനിമാ ഗായിക അഭയ ഹിരണ്‍മയി. സ്‍കൂള്‍ വിദ്യാഭ്യാസവും, ഡാൻസ് ക്ലാസുമൊക്കെയാണ് താൻ ഏറെ ആസ്വദിച്ചതെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കുന്നു. എന്റെ കുട്ടിക്കാലം വളരെ രസകരമായിരുന്നു. അച്ഛന്റെ കുടുംബമൊക്കെ ലാളിച്ചാണ് കുട്ടിക്കാലത്ത് തന്നെ വളര്‍ത്തിയതെന്നും അഭയ ഹിരണ്‍മയി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
ദൈവം ഒരു വരം തന്നിച്ച് ചോദിച്ചാല്‍ തിരിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നത് കുട്ടിക്കാലമായിരിക്കും. ഒരു സംശയവുമില്ലാതെ ഞാനത് തെരഞ്ഞെടുക്കും. അച്ഛന്റെ കുടുംബം കണ്ണിലുണ്ണിയായിട്ടാണ് വളര്‍ത്തിയത്. സ്‍കൂള്‍, നൃത്ത, വീണ പഠനങ്ങളൊക്കെ താൻ ആസ്വദിച്ചിരുന്നുവെന്നും ജീവിതം ലളിതമായിരുന്നുവെന്നും ആഗ്രഹിക്കുന്നത് അതാണെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കുന്നു.
'നാക്കു പെന്റ നാക്കു ടാക്ക'യെന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് അഭയ ഹിരണ്‍മയി പിന്നണി ഗായികയാകുന്നത്. ഗോപി സുന്ദര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. 'വിശ്വാസം, അതല്ലേ എല്ലാം', 'മല്ലി മല്ലി ഇഡി റാണി റോജു', 'ടു കണ്‍ട്രീസ്', 'ജെയിംസ് ആൻഡ് ആലീസ്', 'സത്യ', 'ഗൂഢാലോചന', 'ജോഷ്വ' തുടങ്ങി നിരവധി സിനിമകള്‍ക്കായി അഭയ ഹിരണ്‍മയി ഗാനം ആലപിച്ചിട്ടിട്ടുണ്ട്. ഗോപി സുന്ദറായിരുന്നു ഇവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
ഗോപി സുന്ദര്‍ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച 'ഖല്‍ബില്‍ തേനൊഴുകണ കോയിക്കോട്' എന്ന ഗാനമാണ് അഭയ ഹിരണ്‍മയിയെ പ്രശസ്‍തയാക്കുന്നത്. നിരവധി ആല്‍ബങ്ങളിലും അഭയ പാടിയിട്ടുണ്ട്. ഗായിക അഭയ ഹിരണ്‍മയി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അഭയ ഹിരണ്‍മയിയുടെ ഫാഷൻ സെൻസ് ഫോട്ടോകളില്‍ പ്രകടമാകാറുമുണ്ട്. ഗോപി സുന്ദറുമായി പ്രണയത്തിലായ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു അഭയ. ഇരുവരും ഒമ്പത് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ബ്രേക്ക് അപ്പായത് കഴിഞ്ഞ വര്‍ഷമാണ്.
