ബാലയ്യയുടെ പടം വാങ്ങാനും ആളില്ലെ? ഡാകു മഹാരാജ് ഒടിടി റിലീസില്‍ സംഭവിക്കുന്നത് !

Published : Feb 10, 2025, 10:09 PM IST
ബാലയ്യയുടെ പടം വാങ്ങാനും ആളില്ലെ? ഡാകു മഹാരാജ് ഒടിടി റിലീസില്‍ സംഭവിക്കുന്നത് !

Synopsis

ബോബി കൊല്ലി സംവിധാനം ചെയ്ത ഡാകു മഹാരാജ് എന്ന തെലുങ്ക് ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. 

ഹൈദരാബാദ്: ഡാകു മഹാരാജ് ഒടിടി റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സംക്രാന്തിക്ക് എത്തിയ തെലുങ്ക് ചിത്രം ബോക്‌സ് ഓഫീസിൽ വിജയിച്ചതിന് ശേഷം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാര്‍ത്ത വ്യപകമായിരുന്നു. 

നന്ദമുരി ബാലകൃഷ്ണയും ഉർവശി റൗട്ടേലയും അഭിനയിച്ച ഡാകു മഹാരാജ് ഒടിടിയില്‍ ഫെബ്രുവരി 9 ന് പ്രീമിയർ ചെയ്യും എന്നാണ് നേരത്തെ വാര്‍ത്ത വന്നത്. എന്നാല്‍ പറഞ്ഞ തീയതിയില്‍ ചിത്രം ഒടിടിയില്‍ എത്തിയില്ല. 

ഡാകു മഹാരാജ് ജനുവരി 12 നാണ് ബിഗ് സ്‌ക്രീനുകളിൽ എത്തിയത്. അല്ലു അർജുൻ നായകനായ പുഷ്പ 2, വെങ്കിടേഷിന്‍റെ സംക്രാന്തി കി വാസ്തുനം, രാം ചരൺ ഗെയിം ചേഞ്ചർ എന്നിവയ്ക്ക് വെല്ലുവിളിയായാണ് ചിത്രം എത്തിയത്. 

ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാലയ്യയുടെ ആക്ഷന്‍ ചിത്രം ഫെബ്രുവരി 9 ഞായറാഴ്ച  നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്നായിരുന്നു വിവരം. എന്നാല്‍ പ്ലാറ്റ്ഫോമില്‍ ചിത്രം എത്തിയില്ല. നേരത്തെ ചിത്രം വരുന്നതായി ഒരു സൂചനയും നെറ്റ്ഫ്ലിക്സും നല്‍കിയില്ല.

അതേ സമയം നെറ്റ്ഫ്ലിക്സില്‍ ആയിരിക്കില്ല ചിത്രം എന്നാണ് വിവരം. ഒടിടി പ്ലാറ്റ്ഫോം സംബന്ധിച്ചും റിലീസ് സംബന്ധിച്ചും ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും തന്നെ ഇതുവരെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. അതെ സമയം തെലുങ്ക് 360 റിപ്പോര്‍ട്ട് പ്രകാരം ഡാകു മഹാരാജിന്‍റെ ഒടിടി അരങ്ങേറ്റം മാര്‍ച്ചിലായിരിക്കും എന്നാണ് പറയുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി വില്‍പ്പന നടന്നോ എന്നത് സംബന്ധിച്ച് വ്യക്തതയും ഇല്ല. 

ജനുവരയില്‍ റിലീസ് ചെയ്ത നാഗ വംശിയുടെ പ്രൊഡക്ഷൻ ഹൗസായ സിത്താര എന്‍റര്‍ടെയ്മെന്‍റ്സ് ചിത്രം ലോകമെമ്പാടുമായി 56 കോടി ഗ്രോസ് കളക്ഷൻ നേടിയതായാണ് റിപ്പോര്‍ട്ട്. 

പുഷ്പ 2 വിജയത്തിനായി റിലീസ് മാറ്റിവച്ച പടം; നേരിട്ട് വിളിച്ച് നന്ദി പറഞ്ഞ് അല്ലു അര്‍ജുന്‍

'എന്‍റെ പേരില്‍ തമ്മില്‍ തല്ലരുത്': 20 ദിവസം മുന്‍പ് കിട്ടിയ സന്യാസി സ്ഥാനം രാജിവച്ച് നടി മംമ്ത കുല്‍ക്കര്‍ണി

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ