പുഷ്പ 2 വിജയത്തിനായി റിലീസ് മാറ്റിവച്ച പടം; നേരിട്ട് വിളിച്ച് നന്ദി പറഞ്ഞ് അല്ലു അര്‍ജുന്‍

Published : Feb 10, 2025, 09:08 PM IST
പുഷ്പ 2 വിജയത്തിനായി റിലീസ് മാറ്റിവച്ച പടം; നേരിട്ട് വിളിച്ച് നന്ദി പറഞ്ഞ് അല്ലു അര്‍ജുന്‍

Synopsis

പുഷ്പ 2 വിന്‍റെ വിജയാഘോഷത്തിനിടെ അല്ലു അര്‍ജുന്‍, റിലീസ് തീയതി മാറ്റിവയ്ക്കാന്‍ മറ്റൊരു ചിത്രത്തിന്‍റെ നിർമ്മാതാക്കളോട് ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തി. 

മുംബൈ: പുഷ്പ 2 വിന്‍റെ വലിയ വിജയാഘോഷം അടുത്തിടെ നടന്നിരുന്നു. ഇതില്‍ സംസാരിച്ച അല്ലു അര്‍ജുന്‍ തന്‍റെ ചിത്രത്തിന്‍റെ വിജയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തന്‍റെ ചിത്രം വരുന്നത് അറിഞ്ഞ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച ചിത്രം മാറ്റിയെന്ന കാര്യനാണ് അല്ലു പറഞ്ഞത്. 

വിക്കി കൗശലിന്‍റെ   അടുത്ത് തന്നെ റിലീസ് ചെയ്യാന്‍ പോകുന്ന ഛാവ എന്ന ചിത്രത്തെക്കുറിച്ച് അല്ലു പേര് പറയാതെ സൂചിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.  പുഷ്പ 2 ബോക്‌സ് ഓഫീസില്‍ നന്നായി പോകാന്‍ അതിനൊപ്പം റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍ തീയതി മാറ്റിയെന്നും അവരോട് വ്യക്തിപരമായി വിളിച്ച് നന്ദി പറഞ്ഞുവെന്നും അല്ലു ഇപ്പോള്‍ വൈറലായ വീഡിയോയില്‍ സമ്മതിക്കുന്നു. 

വീഡിയോയിൽ അല്ലു അർജുൻ പറയുന്നത് ഇതാണ് "ഞാൻ ബോളിവുഡിലെ ഒരു ഫിലിംമേക്കറെ വിളിച്ചിരുന്നു, ഞാൻ ബോളിവുഡ് എന്ന വാക്കിന്‍റെ ആരാധകന്‍ അല്ല. ഹിന്ദി സിനിമ എന്ന് പറയാം, അവര്‍ പറഞ്ഞു ഡിസംബര്‍ 6ന് വരേണ്ട ഒരു ചിത്രം മാറ്റിവച്ചുവെന്ന്. ഞാൻ അവരെ വ്യക്തിപരമായി വിളിച്ച് നന്ദി പറഞ്ഞു. അവര്‍ പറഞ്ഞത് ഞങ്ങളും പുഷ്പ ആരാധകരാണ്, അതിനാല്‍ ഇതിന് വഴിയൊരുക്കേണ്ടത് ഞങ്ങളുടെ ചുമതലാണ് എന്നാണ്". 

അല്ലു സൂചിപ്പിച്ചത് ഛാവയെയാണ്. ഡിസംബർ 6 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ചിത്രം ഫെബ്രുവരി 14 ന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഛത്രപതി ശിവാജി മഹാരാജിന്‍റെ മൂത്ത പുത്രനായ ഛത്രപതി സംഭാജി മഹാരാജിന്‍റെ കഥയാണ് ഈ ഹിസ്റ്റോറിക് ചിത്രം പറയുന്നത്. വിക്കി കൗശലിനെ കൂടാതെ, രശ്മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റെക്കോർഡുകളും തകർത്താണ് പുഷ്പ 2 വമ്പൻ ബോക്‌സ് ഓഫീസ് റെക്കോർഡാണ് തീര്‍ത്തത്. ഇത് ഇന്ത്യയിൽ 1232.30 കോടിയും ആഗോളതലത്തിൽ 1738 കോടി രൂപയും നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്തു.

60 കോടി ബജറ്റ്, സൂപ്പര്‍ ഹിറ്റ് തമിഴ് പടം റീമേക്ക്, നടനും നടിയും 'നെപ്പോ കിഡ്സ്'; വീണ്ടും ബോക്സോഫീസ് ബോംബ് !

25 കോടി പടം, ഒന്‍പത് കൊല്ലം മുന്‍പ് ലോക പരാജയം: പക്ഷെ റീ റിലീസില്‍ മൂന്ന് ദിവസം മുന്‍പ് ഒരു അത്ഭുതം നടന്നു!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്