സുരാജ് നടന്‍, പാര്‍വ്വതി നടി, മോഹന്‍ലാല്‍ വെര്‍സറ്റൈല്‍ ആക്ടര്‍; ദാദാസാഹേബ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍

By Web TeamFirst Published Jan 2, 2021, 2:35 PM IST
Highlights

തമിഴിലെ മികച്ച നടന്‍ ധനുഷും (അസുരന്‍) നടി ജ്യോതികയുമാണ് (രാക്ഷസി). തമിഴിലെ വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്കാരം അജിത്തിനാണ്.

ദാദാസാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ നല്‍കുന്ന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്ന സ്വകാര്യ പുരസ്കാരമാണ് ഇത്. ദാദാസാഹേബ് ഫാല്‍ക്കെയുടെ ചെറുമകന്‍ ചന്ദ്രശേഖര്‍ പുസല്‍ക്കര്‍ ആണ് ഫെസ്റ്റിവലിന്‍റെ ജൂറി പ്രസിഡന്‍റ്. തെന്നിന്ത്യന്‍ സിനിമകളുടെ പുരസ്കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളത്തില്‍ മനു അശോകന്‍റെ 'ഉയരെ'യാണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മികച്ച നടി പാര്‍വ്വതി തിരുവോത്ത് (ഉയരെ), മികച്ച സംവിധായകന്‍ മധു സി നാരായണന്‍ (കുമ്പളങ്ങി നൈറ്റ്സ്), മികച്ച സംഗീത സംവിധായകന്‍ ദീപക് ദേവ്, മികച്ച വെര്‍സറ്റൈല്‍ ആക്ടര്‍ മോഹന്‍ലാല്‍ എന്നിവയാണ് മലയാളത്തിലെ മറ്റു പുരസ്കാരങ്ങള്‍.

തമിഴിലെ മികച്ച നടന്‍ ധനുഷും (അസുരന്‍) നടി ജ്യോതികയുമാണ് (രാക്ഷസി). തമിഴിലെ വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്കാരം അജിത്തിനാണ്. തെലുങ്കില്‍ നാഗാര്‍ജുനയ്ക്കും കന്നഡത്തില്‍ ശിവ രാജ്‍കുമാറിനുമാണ് വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്കാരങ്ങള്‍. ഫെബ്രുവരി 20ന് മുംബൈയിലെ താജ് ലാന്‍ഡ്‍സ് എന്‍ഡ് ഹോട്ടലില്‍ വച്ച് പുരസ്കാര വിതരണ ചടങ്ങ് നടക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു. 

click me!