കാലില്‍ ചിലങ്ക കെട്ടി ഒരു വിവാഹാഭ്യര്‍ഥന! ഉത്തര ഉണ്ണി വിവാഹിതയാവുന്നു

By Web TeamFirst Published Jan 13, 2020, 1:01 PM IST
Highlights

ഭരതനാട്യ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ ഉത്തര ഉണ്ണി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇടവപ്പാതി'യിലൂടെയാണ് മലയാള സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്.
 

നര്‍ത്തകിയും നടിയും മോഡലുമായ ഉത്തര ഉണ്ണി വിവാഹിതയാവുന്നു. നിതേഷ് നായരാണ് വരന്‍. ബംഗളൂരുവിലെ യുടിഐസി എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ്. കൊച്ചി കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.

വേറിട്ട രീതിയിലുള്ള വിവാഹാഭ്യര്‍ഥനയ്ക്കും ചടങ്ങ് വേദിയായി. നൃത്തത്തെ ജീവവായുവായി കാണുന്ന ഉത്തരയെ മോതിരം അണിയിച്ചതിനൊപ്പം കാലില്‍ ചിലങ്ക കെട്ടിക്കൊടുത്തുകൊണ്ടുമായിരുന്നു നിതേഷിന്റെ വിവാഹാഭ്യര്‍ഥന. ഇതിന്റെ ലഘു വീഡിയോ ഉത്തര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. 

 

ഏപ്രില്‍ അഞ്ചിനാണ് വിവാഹം. ഭരതനാട്യ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ ഉത്തര ഉണ്ണി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇടവപ്പാതി'യിലൂടെയാണ് മലയാള സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്. സംവിധാനത്തോടും താല്‍പര്യമുള്ള ഉത്തര ഏതാനും ശ്രദ്ധേയ ഷോര്‍ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. നടി ഊര്‍മ്മിള ഉണ്ണിയുടെ മകളാണ് ഉത്തര. നടി സംയുക്താ വര്‍മ്മയുടെ കസിന്‍ സിസ്റ്ററുമാണ്. സംയുക്തയും ബിജു മേനോനും വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. 

click me!