'ധൈര്യത്തിന്റെ പ്രതീകം': ദീപിക പദുകോണിന് പിന്തുണയുമായി ജ്യോതിരാദിത്യ സിന്ധ്യ

By Web TeamFirst Published Jan 13, 2020, 8:54 AM IST
Highlights

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ (സി‌എ‌എ) രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നിൽ കോൺഗ്രസാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തോടും ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു.
 

ഭോപ്പാൽ: ജെഎന്‍യു സന്ദർശിച്ച ബോളിവുഡ് താരം ദീപിക പദുകോണിനെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് അവർ ധൈര്യത്തിന് ഒരു മാതൃക കാണിച്ചുതന്നുവെന്ന് സിന്ധ്യ പറഞ്ഞു.

"സത്യത്തോടൊപ്പം നിന്നതിന് ഞാൻ ദീപികയെ അഭിനന്ദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് അവർ ധൈര്യത്തിന് ഒരു മാതൃക കാണിച്ചുതന്നു. ദീപികയ്ക്കെതിരായ അഭിപ്രായങ്ങൾ നമ്മുടെ രാജ്യത്തിന്റെ ധാർമ്മികതയ്ക്ക് അനുസൃതമല്ല, അപലപിക്കപ്പെടണം"ജ്യോതിരാദിത്യ സിന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ (സി‌എ‌എ) രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നിൽ കോൺഗ്രസാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തോടും ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു.

"രാജ്യത്ത് കലാപങ്ങളൊന്നും നടക്കുന്നില്ലെന്ന് ഞാൻ ആദ്യമേ തന്നെ പറയാൻ ആഗ്രഹിക്കുന്നു. സാധാരണക്കാർ, പ്രത്യേകിച്ച് യുവാക്കൾ, അവരുടെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നു, സർക്കാരിന്റെ ഉത്തരവാദിത്തം ജനങ്ങളെ ശ്രദ്ധിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്"ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
 

click me!