ജെയിംസ് ബോണ്ട് താരം ഇനി ഗേയായി : ക്യൂറിന് മികച്ച വരവേല്‍പ്പ്, ഒന്‍പത് മിനുട്ട് കൈയ്യടി

Published : Sep 04, 2024, 08:03 PM IST
ജെയിംസ് ബോണ്ട് താരം ഇനി ഗേയായി : ക്യൂറിന് മികച്ച വരവേല്‍പ്പ്, ഒന്‍പത് മിനുട്ട് കൈയ്യടി

Synopsis

ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തനായ ഡാനിയൽ ക്രെയ്ഗ് പ്രധാന വേഷത്തിലെത്തുന്ന 'ക്യൂര്‍' എന്ന ചിത്രം വെനീസ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചു.

വെനീസ്: ജെയിംസ് ബോണ്ട് സിനിമകളിലൂടെ സുപരിചിതനായ നടന്‍ ഡാനിയൽ ക്രെയ്ഗ് പ്രധാന വേഷത്തിലെത്തിയ ക്യൂര്‍ എന്ന ചിത്രം വെന്നീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്‍റെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന് 9 മിനുട്ട് കൈയ്യടി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഗേ റോളിലാണ്  ഡാനിയൽ ക്രെയ്ഗ് ഇതില്‍ എത്തുന്നത്. 

വില്യം എസ്. ബറോസിന്‍റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ക്വീർ എന്ന ചിത്രം ലൂക്കാ ഗ്വാഡഗ്നിനോ സംവിധാനം ചെയ്തിരിക്കുന്നത്. 1950-കളിലെ മെക്സിക്കോ സിറ്റി പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. ഏകാന്ത ജീവിതം നയിക്കുന്ന അമേരിക്കൻ പ്രവാസിയായ ലീയുടെ കഥയാണ് ഇത്. യൂജിൻ അലർട്ടൺ എന്ന യുവ വിദ്യാർത്ഥിയെ കണ്ടുമുട്ടുന്നതോടെയാണ് കഥ വികസിക്കുന്നത്. 

നടൻ പിയേഴ്‌സ് ബ്രോസ്‌നറിന് ശേഷം 2006-ൽ കാസിനോ റോയൽ എന്ന ചിത്രം മുതല്‍ ഡാനിയല്‍ ക്രെയ്ഗ് അഞ്ച് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ 2021-ൽ നോ ടൈം ടു ഡൈ എന്ന ചിത്രത്തിലൂടെ ഇദ്ദേഹം ബോണ്ട് റോളുകള്‍ അവസാനിപ്പിക്കുകയും ചെയ്തു.

അതേ സമയം വെന്നീസിലെ ചലച്ചിത്ര മേളയില്‍ ക്യൂര്‍ പ്രദര്‍ശനത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഒരു സ്വവർഗ്ഗാനുരാഗിയായ ജെയിംസ് ബോണ്ട് ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ളഒരു ചോദ്യം ഡാനിയൽ ക്രെയ്ഗിനെ തേടി എത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് ക്രെയ്ഗ് ഒഴിഞ്ഞു മാറിയപ്പോള്‍ ക്യൂര്‍ സംവിധായകന്‍ ലൂക്കാ ഗ്വാഡഗ്നിനോയാണ് ഇതിന് മറുപടി പറഞ്ഞത്. ജെയിംസ് ബോണ്ടിന്‍റെ ലൈംഗിക കാര്യങ്ങളല്ല, അദ്ദേഹത്തിന്‍റെ ദൗത്യങ്ങളാണ് പ്രധാന്യമെന്ന് സംവിധായകന്‍ പറഞ്ഞു. 

ചിത്രത്തിൻ്റെ വാർത്താ സമ്മേളനത്തിനിടെ, ക്വിയറിനായി ഇന്‍റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ചതിന്‍റെ അനുഭവത്തെക്കുറിച്ച് ക്രെയ്ഗ് തുറന്നുപറഞ്ഞു. രംഗങ്ങൾ സ്വാഭാവികവും ആസ്വാദ്യകരവുമാക്കാനുള്ള സഹനടനായ സ്റ്റാർക്കിക്കൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച് ക്രെയ്ഗ് സംസാരിച്ചു.

കമല്‍ഹാസന് പകരം ജനപ്രിയ താരം: ബിഗ് ബോസ് തമിഴിന്‍റെ പുതിയ ഹോസ്റ്റ് പ്രമോ വീഡിയോ പുറത്ത്

16 കോടിക്ക് എടുത്ത പടം എല്ലാവരെയും ഞെട്ടിച്ച് നേടിയത് 408 കോടി: വന്‍ നേട്ടത്തിന് പിന്നാലെ റീ റിലീസിന്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇന്ത താടിയെടുത്താല്‍ ആര്‍ക്കെടാ പ്രച്‍നം'? ഇനി പൊലീസ് റോളില്‍, ന്യൂ ലുക്കില്‍ മോഹന്‍ലാല്‍
നിവിന്‍ പോളി വിജയയാത്ര തുടരുമോ? 'ബേബി ഗേള്‍' ആദ്യ പ്രതികരണങ്ങള്‍