'പിറന്നാള്‍ ആശംസകള്‍, ഏറ്റവും കാരുണ്യമുള്ള സ്ത്രീയ്ക്ക്'; സണ്ണി ലിയോണിന് ഭര്‍ത്താവിന്റെ കുറിപ്പ്

Published : May 13, 2019, 04:21 PM IST
'പിറന്നാള്‍ ആശംസകള്‍, ഏറ്റവും കാരുണ്യമുള്ള സ്ത്രീയ്ക്ക്'; സണ്ണി ലിയോണിന് ഭര്‍ത്താവിന്റെ കുറിപ്പ്

Synopsis

"നമ്മള്‍ തീരുമാനിച്ച വഴികളിലൂടെയുള്ള എല്ലാ കിറുക്കന്‍ സഞ്ചാരങ്ങളിലും ഞാന്‍ നിനക്കൊപ്പമുണ്ടായിരുന്നു..."

പിറന്നാള്‍ ദിനത്തില്‍ ലഭിക്കുന്ന ആശംസാ സന്ദേശങ്ങളുടെ എണ്ണം മാത്രം മതി സണ്ണി ലിയോണിന് എത്രത്തോളം ആരാധകരുണ്ടെന്ന് മനസിലാക്കാന്‍. ഫേസ്ബുക്കിലോ ട്വിറ്ററിലോ സ്‌ക്രോള്‍ ചെയ്തുനോക്കുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടും. എന്നാല്‍ സണ്ണിയ്ക്കുള്ള ഏറ്റവും മനോഹരമായ പിറന്നാള്‍ സന്ദേശം ഭര്‍ത്താവ് വഴിയാണ്. അടുത്ത സുഹൃത്ത് കൂടിയായ പ്രിയപ്പെട്ട ഭാര്യയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡാനിയല്‍ വെബറിന്റെ സന്ദേശം. ഒരു പോസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാവുന്നതിലധികം പറയാനുണ്ടെന്നും എക്കാലവും താന്‍ ഒപ്പമുണ്ടാവുമെന്നും പറയുന്നു വെബര്‍.

ഡാനിയര്‍ വെബറിന്റെ പിറന്നാള്‍ ആശംസ

'എഴുതാനാണെങ്കില്‍ ഒരുപാടുണ്ട്. ഒരു പോസ്റ്റില്‍ ഒതുക്കാവുന്നതിലധികം കാര്യങ്ങള്‍ മനസിലേക്ക് എത്തുന്നു. ഞാനിതുവരെ കണ്ട മനുഷ്യരില്‍ ഏറ്റവും കാരുണ്യവും ഊഷ്മളതയുമുള്ള, ഗംഭീര മനുഷ്യന്‍ നീയാണ്!!! നിനക്കുവേണ്ടി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്തിട്ടുള്ളത് പലകുറി ഞാന്‍ കണ്ടതാണ്. നമ്മള്‍ തീരുമാനിച്ച വഴികളിലൂടെയുള്ള എല്ലാ കിറുക്കന്‍ സഞ്ചാരങ്ങളിലും ഞാന്‍ നിനക്കൊപ്പമുണ്ടായിരുന്നു. ഭൂമിയിലെ ഏറ്റവും ഗംഭീര സ്ത്രീയ്ക്ക് പിറന്നാള്‍ ആശംസകളും മാതൃദിനാശംസകളും നേരുന്നു. എക്കാലവും നിന്നെ സ്‌നേഹിക്കും. എക്കാലത്തെയും സെക്‌സിയായ സ്ത്രീ നീയാണ്, ഇപ്പോഴും.'

സണ്ണി ലിയോമിന്റെ 38-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. 2010ലായിരുന്നു സണ്ണി ലിയോണിന്റെയും ഡാനിയല്‍ വെബറിന്റെയും വിവാഹം. 2017ല്‍ മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിനിയായ നിഷ എന്ന പെണ്‍കുട്ടിയെ ദമ്പതികള്‍ ദത്തെടുത്തിരുന്നു. 2018ന്റെ തുടക്കത്തില്‍ സറോഗസിയിലൂടെ സണ്ണി ലിയോണ്‍ രണ്ട് ഇരട്ടക്കുട്ടികളുടെ കൂടി അമ്മയായി. നോഹ, അഷര്‍ എന്നിങ്ങനെയാണ് ആണ്‍കുട്ടികളുടെ പേരുകള്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആര്യയ്‍ക്കൊപ്പം മഞ്ജു വാര്യര്‍; സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'മിസ്റ്റര്‍ എക്സ്' 17 ന്
ബജറ്റ് 'എമ്പുരാന്‍റെ' ഇരട്ടി? ഒരു മലയാളി സംവിധായകന്‍ ഒരുക്കുന്ന ഏറ്റവും വലിയ ചിത്രവുമായി ഞെട്ടിക്കാന്‍ ബേസില്‍ ജോസഫ്