നയന്‍താരയ്ക്ക് ഒപ്പം സ്റ്റൈല്‍ മന്നൻ ; 'ദര്‍ബാര്‍' ലൊക്കേഷന്‍ ചിത്രങ്ങൾ വൈറൽ

Published : Aug 26, 2019, 02:20 PM ISTUpdated : Aug 26, 2019, 02:36 PM IST
നയന്‍താരയ്ക്ക് ഒപ്പം സ്റ്റൈല്‍ മന്നൻ ; 'ദര്‍ബാര്‍' ലൊക്കേഷന്‍ ചിത്രങ്ങൾ വൈറൽ

Synopsis

നയന്‍താരയും രജനികാന്തും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്

രജനികാന്ത് ആരാധകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് - രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത്.1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത് .'ദര്‍ബാറി'ന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നയന്‍താരയും രജനികാന്തും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. തുപ്പാക്കി,ഗജിനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ് 'സര്‍ക്കാറി'ന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദര്‍ബാര്‍'.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ