'ദര്‍ശന' 'ഹൃദയം' നിറയെ സ്വീകരിച്ച് ആസ്വാദകര്‍, ഗാനത്തിന്റെ പിറവിയെക്കുറിച്ച് വിനീത് ശ്രീനിവാസൻ

By Web TeamFirst Published Oct 26, 2021, 2:22 PM IST
Highlights

ഹൃദയം എന്ന തന്റെ ചിത്രത്തിലെ ഗാനത്തിന് ലഭിക്കുന്ന പ്രതികരണത്തില്‍ നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസൻ.
 

വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള ചിത്രമായ ഹൃദയത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്ന ചിത്രത്തിലെ ദര്‍ശന എന്ന ഗാനത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഗാനം വൻ ഹിറ്റായി. ഇപ്പോഴിതാ എല്ലാവരുടെയും സ്‍നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

ഊഷ്‍മളമായ പ്രതികരണത്തിന് നന്ദി. ദര്‍ശന എന്ന ഗാനത്തിന്റെ സംഗീതം 2019 ജൂലൈയിലാണ് ചെയ്‍തത്. സംഗീത സംവിധായകനായ ഹേഷം അബ്‍ദുള്‍ വഹാബിന്റെ വീട്ടിലെ ചെറിയ മുറിയില്‍ വെച്ച്. മൈക്കിന്റെ മുന്നില്‍ നിന്ന് അദ്ദേഹം പാടിയപോള്‍ എനിക്ക്  ഗാനത്തിന്റെ മാജിക് അനുഭവിക്കാനായത് ഓര്‍മയുണ്ട്. ഇതിനായി ഞങ്ങള്‍ രണ്ട് വര്‍ഷത്തോളമാണ് കാത്തിരുന്നത്. ഹൃദയത്തിനായി ഒരുപാട് വിസ്‍മയകരമായ സാങ്കേതിക പ്രവര്‍ത്തകരും സംഗീതസംവിധായകരും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. ഞങ്ങള്‍ ആസ്വദിച്ച അതേ തരത്തിലുള്ള അനുഭവം പ്രേക്ഷകര്‍ക്കും നല്‍കാൻ ആഗ്രഹിച്ചു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഹൃദയമെന്ന ചിത്രത്തിന്റെ ഓഡിയോ കാസറ്റുകളും ജനുവരിയില്‍ പുറത്തിറങ്ങും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കുകും എന്നുമാണ് ആശംസകള്‍ക്ക് മറുപടിയായി വിനീത് ശ്രീനിവാസൻ എഴുതിയരിക്കുന്നത്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി ഹൃദയത്തിലുണ്ട്. വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വഹിക്കുന്നു.  വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചമയം ഹസന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി, ഗാനരചന  തോമസ് മാങ്കാലി, കൈതപ്രം, അരുണ്‍ ആലാട്ട് എന്നിവരുമാണ്. പ്രണവ് മോഹൻലാലിന്റെ ഹൃദയമെന്ന ചിത്രം 2022 ജനുവരിയിലാണ് റിലീസ് ചെയ്യുക.

click me!