'രേണു സുധി സഹോദരിയെപ്പോലെ, ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് ജീവിക്കണ്ടേ?', ദാസേട്ടൻ കോഴിക്കോട്

Published : Feb 26, 2025, 04:13 PM IST
'രേണു സുധി സഹോദരിയെപ്പോലെ, ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് ജീവിക്കണ്ടേ?', ദാസേട്ടൻ കോഴിക്കോട്

Synopsis

രേണു സുധിക്കൊപ്പമുള്ള വിവാദ റീല്‍ വീഡിയോയില്‍ പ്രതികരണവുമായി ദാസേട്ടൻ കോഴിക്കോട് രംഗത്ത്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ വലിയ വിമർശനങ്ങളും ഉയരാറുണ്ട്. അടുത്തിടെ നടനും സോഷ്യൽ മീഡിയ താരവുമായ ദാസേട്ടൻ കോഴിക്കോടും രേണുവും ചേർന്ന് 'ചാന്ത് പൊട്ട്' എന്ന് സിനിമയിലെ പാട്ട് റിക്രിയേറ്റ് ചെയ്തിരുന്നു.  ഇതിനു പിന്നാലെ വലിയ വിമർശനമാണ് രേണുവിനെതിരെ ഉയരുന്നത്. ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദാസേട്ടൻ കോഴിക്കോട്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

രേണു എന്നല്ല, ഏത് നല്ല അഭിനേത്രി വിളിച്ചാലും താൻ അഭിനയിക്കാൻ പോകുമെന്നും രേണു തനിക്ക് സഹോദരിയെപ്പോലെയാണെന്നും ദാസേട്ടൻ കോഴിക്കോട് അഭിമുഖത്തിൽ പറഞ്ഞു. ഈ വീഡിയോ ചെയ്യുന്നതിനെക്കുറിച്ചും രേണുവിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ഭാര്യയോട് നേരത്തേ തന്നെ സംസാരിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ഈ വീഡിയോ ഇത്രമാത്രം വിവാദങ്ങൾക്ക് വഴി തെളിക്കുമെന്ന് ഞാൻ കരുതിയിട്ടില്ല. എന്തിനാണ് വിവാദം ഉണ്ടാക്കുന്നത് എന്നും എനിക്കറിയില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ്, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു. എന്ത് വിവരക്കേടാണ് ഈ വിമർശിക്കുന്നവരൊക്കെ പറയുന്നത്. ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് എന്താ ജീവിക്കണ്ടേ.  ജോലി ചെയ്‌തു ജീവിക്കുന്ന എത്രയോ സ്ത്രീകൾ നമുക്കു ചുറ്റുമുണ്ട് '', ദാസേട്ടൻ കോഴിക്കോട് ചോദിച്ചു.

''ഭർത്താവ് മരിച്ച എത്രയോ സ്ത്രീകൾ മലയാള സിനിമയിൽ തുടർന്നും അഭിനയിച്ചിട്ടുണ്ട്.  ഭരതേട്ടൻ മരിച്ചതിനു ശേഷവും കെപിഎസി ലളിത ചേച്ചി അഭിനയിച്ചില്ലേ, മല്ലിക ചേച്ചി  ഇപ്പോളും അഭിനയിക്കുന്നില്ലേ?. അവരുടെ രണ്ട് മക്കളും ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളല്ലേ'', താരം കൂട്ടിച്ചേർത്തു.

Read More: 62കാരൻ ഗോവിന്ദയ്‍ക്ക് 30കാരി നടിയുമായി പ്രണയം, നടൻ 37 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം