നിര്‍മ്മാണം ഹരീഷ് പേരടി; 'ദാസേട്ടന്‍റെ സൈക്കിള്‍' തുടങ്ങി

Published : Oct 01, 2022, 11:59 PM IST
നിര്‍മ്മാണം ഹരീഷ് പേരടി; 'ദാസേട്ടന്‍റെ സൈക്കിള്‍' തുടങ്ങി

Synopsis

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഹരീഷ് പേരടിയാണ്

നടന്‍ ഹരീഷ് പേരടി ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക്. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹരീഷ് പേരടി നിര്‍മ്മിക്കുന്നത്. ദാസേട്ടന്‍റെ സൈക്കിള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. കഥാപാത്രങ്ങളൊന്നുമില്ലാത്ത പോസ്റ്ററില്‍ ഒരു സൈക്കിള്‍ മാത്രമാണ് ഉള്ളത്. സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു. 

ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഹരീഷ് പേരടിയാണ്. വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമൽ നിർവഹിക്കുന്നു. ചെറിയ ബജറ്റില്‍ ഒരു നല്ല ചിത്രം എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് ആദ്യ നിര്‍മ്മാണ സംരംഭത്തെക്കുറിച്ച് ഹരീഷ് പേരടി പറഞ്ഞു.

തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നൗഫൽ പുനത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, കലാസംവിധാനം മുരളി ബേപ്പൂർ, മേക്കപ്പ് രാജീവ്അങ്കമാലി, വസ്ത്രാലങ്കാരം സുകേഷ് താനൂർ, 
സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിഷാന്ത് പന്നിയൻങ്കര, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'ബിഗ് ബ്രദര്‍ പരാജയപ്പെടാനുള്ള കാരണം പിന്നീടാണ് മനസിലായത്'; സിദ്ദിഖിന്‍റെ വിലയിരുത്തല്‍

മലയാളത്തില്‍ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുള്ളത്. നീരവം, വരാല്‍, വിരുന്ന് എന്നിവയാണ് അവ. തമിഴില്‍ മായോന്‍, ട്രിഗര്‍ എന്നീ ചിത്രങ്ങളും തെലുങ്കില്‍ മിഷാന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ