ഹരീഷ് പേരടി നിര്‍മ്മാണം; 'ദാസേട്ടന്‍റെ സൈക്കിൾ' തിയറ്ററുകളിലേക്ക്

Published : Mar 12, 2025, 11:15 PM IST
ഹരീഷ് പേരടി നിര്‍മ്മാണം; 'ദാസേട്ടന്‍റെ സൈക്കിൾ' തിയറ്ററുകളിലേക്ക്

Synopsis

ഹരീഷ് പേരടി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്നു

പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രം മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, അനുപമ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ.

ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമല നിർവഹിക്കുന്നു. എഡിറ്റർ ജോമോൻ സിറിയക്ക്. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ സംഗീതം പകരുന്നു. ബി. ജി. എം പ്രകാശ് അലക്സ്‌, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നൗഫൽ പുനത്തിൽ, ലൈൻ പ്രൊഡ്യൂസർ പ്രേംജിത്. കെ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, കല- മുരളി ബേപ്പൂർ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- സുകേഷ് താനൂർ,
 സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല- മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നിഷാന്ത് പന്നിയങ്കര, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : സംവിധാനം അനില്‍ ദേവ്; 'ഉറ്റവര്‍' 14 ന് തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു