സംവിധാനം അനില്‍ ദേവ്; 'ഉറ്റവര്‍' 14 ന് തിയറ്ററുകളില്‍

Published : Mar 12, 2025, 11:09 PM IST
സംവിധാനം അനില്‍ ദേവ്; 'ഉറ്റവര്‍' 14 ന് തിയറ്ററുകളില്‍

Synopsis

ഫിലിം ഫാന്‍റസിയുടെ ബാനറിൽ അരുൺ ദാസ് അവതരിപ്പിക്കുന്ന ചിത്രം

ആതിര മുരളി, അരുൺ നാരായൺ, സജി സോപാനം, റോയ് മാത്യു, നാഗരാജ്, ഡോറ ബായ്, ആശ നായർ, ബ്ലോഗർ ശങ്കരൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉറ്റവർ എന്ന ചിത്രം മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു. ബിജു കലാവേദി, ഹരീന്ദ്ര നാഥ്, അഡ്വ. ദീപക് ട്വിങ്കിൾ സനൽ, വിജയ് കൃഷ്ണ, ജയൻ കളർകോട്, മുഹമ്മദ് ഷാ,മഞ്ജുനാഥ്‌ കൊട്ടിയം, ബിജേഷ് ഇരിങ്ങാലക്കുട, മായ സുകു, നന്ദന ബൈജു, എം മുഹമ്മദ് സലിം തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫിലിം ഫാന്റസിയുടെ ബാനറിൽ അരുൺ ദാസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മൃദുൽ എസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- ഫാസില്‍ റസാഖ്, പ്രൊജക്റ്റ് ഡിസൈനര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു എസ് സാഹിബ്, ഗാനരചന- ലോറന്‍സ് ഫെര്‍ണാണ്ടസ്, സംഗീതം, ബി ജി എം- രാംഗോപാല്‍ ഹരികൃഷ്ണന്‍, ഗായകര്‍- ഹരികൃഷ്ണന്‍ സഞ്ജയന്‍, നിത്യ സി കുമാർ, ആതിര മുരളി. സൗണ്ട് ഡിസൈനര്‍-
വിനായക് സുതന്‍, കല- അനില്‍ ശ്രീരാഗം, മേക്കപ്പ്- മനോജ് നാരുവാമൂട്, കോസ്റ്റ്യൂംസ്- അമൃത ഇ കെ, ക്രിയേറ്റീവ് ഹെഡ്- പി വി ഉഷ കുമാരി, സ്റ്റില്‍സ്- അനീഷ് മോട്ടീവ്പിക്, പോസ്റ്റര്‍ ഡിസൈനര്‍- ജയന്‍ വിസ്മയ, സൗണ്ട് എഫക്ട്- രാജ മാര്‍ത്താണ്ഡം, ഡി ഐ കളറിസ്റ്റ്- മഹാദേവന്‍, ഡി ഐ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'ആളുകളോട് മിണ്ടാൻ തന്നെ പേടിയായിത്തുടങ്ങി': കാരണം പറഞ്ഞ് മഞ്ജു പിള്ള

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു