നജീബിന്റെ സ്നേഹശിൽപമൊരുക്കി ഡാവിഞ്ചി സുരേഷ്! വീട്ടിലെത്തി സമ്മാനിച്ചു: വീഡിയോ

Published : Apr 07, 2024, 04:44 PM ISTUpdated : Apr 08, 2024, 12:09 PM IST
നജീബിന്റെ സ്നേഹശിൽപമൊരുക്കി ഡാവിഞ്ചി സുരേഷ്! വീട്ടിലെത്തി സമ്മാനിച്ചു: വീഡിയോ

Synopsis

ആടുജീവിതം നോവലിന്റെ കവർപേജിനെയും നോവലിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയതിനെയും ആസ്പദമാക്കി നജീബിന്റെ മുഖവും കൂടി ഉൾപ്പെടുത്തി ആണ് ശില്പം തയ്യാറാക്കിയത്. 

തിരുവനന്തപുരം: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന് സ്നേഹ സമ്മാനവുമായി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നോവലിന്റെ കവർപേജും നജീബിന്റെ മുഖവും ചേർത്ത സ്നേഹശില്പം നജീബിന്റെ വീട്ടിലെത്തി സുരേഷ് സമ്മാനിച്ചു. സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപേ ഡാവിഞ്ചി സുരേഷ്  നിർമിച്ചതാണ് ഈ ശില്പം. 

ആടുജീവിതം നോവലിന്റെ കവർപേജിനെയും നോവലിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയതിനെയും ആസ്പദമാക്കി നജീബിന്റെ മുഖവും കൂടി ഉൾപ്പെടുത്തി ആണ് ശില്പം തയ്യാറാക്കിയത്. കമ്പി, തകിട് ഷീറ്റുകൾ, ഫൈബർ എന്നിവ ഉപയോഗിച്ച് നാലടിയോളം ഉയരത്തിലാണ് ശില്പം നിർമിച്ചത്. കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസിലെ കലാകാരന്മാരും സുരേഷിനോടൊപ്പം ഉണ്ടായിരുന്നു. റിയാസ് മാടവന, കലേഷ് പൊന്നപ്പൻ  എന്നിവർ വരച്ച ചിത്രങ്ങളുംനജീബിന് സമ്മാനിച്ചു.

 

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ