മുന്നിൽ 50, 100, 200 കോടി സിനിമകൾ; പുത്തൻ ഹിറ്റാകുമോ 'വർഷങ്ങൾക്കു ശേഷം' ? വൻ അപ്ഡേറ്റ് എത്തി

Published : Apr 07, 2024, 11:57 AM IST
മുന്നിൽ 50, 100, 200 കോടി സിനിമകൾ; പുത്തൻ ഹിറ്റാകുമോ 'വർഷങ്ങൾക്കു ശേഷം' ? വൻ അപ്ഡേറ്റ് എത്തി

Synopsis

ഫഹദ് ഫാസിലിന്റെ ആവേശം, ഉണ്ണി മുകുന്ദന്റെ ജയ് ​ഗണേഷ് എന്നിവയാണ് ഏപ്രിൽ 11ന് റിലീസ് ചെയ്യുന്ന മറ്റ് സിനിമകൾ.

ആഴ്ച മലയാളത്തിൽ മൂന്ന് സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. അതിൽ ശ്രദ്ധിക്കപ്പെടുന്നൊരു സിനിമയാണ് വർഷങ്ങൾക്കു ശേഷം. സൂപ്പർ ഹിറ്റ് ചിത്രം ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവസൻ ആണ്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ആണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 11ന് ചിത്രം റിലീസിന് തയ്യാറൊടുക്കുന്നതിനിടെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. 

വർഷങ്ങൾക്കു ശേഷം സിനിമയുടെ ബുക്കിം​ഗ് ആരംഭിച്ച വിവരമാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. വിവിധ ബുക്കിം​ഗ് പ്ലാറ്റ്ഫോമിലൂടെ ഇന്ന് മുതൽ പ്രണവ് ചിത്രത്തിന്റെ ടിക്കറ്റുകൾ ലഭ്യമാകും. ബുക്കിം​ഗ് വിവരം പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സിനിമയാണ് വർഷങ്ങൾക്കു ശേഷത്തിന്റെ പ്രമേയം എന്നാണ് പുറത്തുവന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. 

ഫഹദ് ഫാസിലിന്റെ ആവേശം, ഉണ്ണി മുകുന്ദന്റെ ജയ് ​ഗണേഷ് എന്നിവയാണ് ഏപ്രിൽ 11ന് റിലീസ് ചെയ്യുന്ന മറ്റ് സിനിമകൾ. അതേസമയം, ഈ വർഷം ഇതുവരെ അഞ്ച് ഹിറ്റ് സിനിമകളാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. 50, 100, 200 കോടി ക്ലബ്ബ് സിനിമകളാണ് ഇവയെല്ലാം. ഇക്കൂട്ടത്തിലേക്കാണ് വർഷങ്ങൾക്കു ശേഷവും എത്തുന്നത്. ഹൃദയം വൈബ് ഇപ്പോഴും ഉള്ളതിനാൽ ചിത്രം കാണാൻ ഏറെ ആവേശത്തിലാണ് പ്രേക്ഷകർ ഇപ്പോൾ. പുത്തൻ ചരിത്രം കുറിക്കുമോ ഈ ചിത്രമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

മലയാളി എൻട്രാൻ സുമ്മാവാ..; ആ തെലുങ്ക്, ഹിന്ദി, ഹോളിവുഡ് പടങ്ങളെ മലർത്തിയടിച്ച് 'ആടുജീവിതം'

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ