'വാഴ 3 പോസ്റ്റർ വന്നപ്പോൾ കുറെ ആണുങ്ങൾക്ക് ട്രിഗറായി, ഈ സമയം അമ്മയ്ക്ക് തേങ്ങ ചിരകി കൊടുത്താല്‍ പുണ്യം കിട്ടും'; പ്രതികരിച്ച് ദയ സുജിത്

Published : Apr 19, 2026, 07:55 AM IST
Daya Sujith reacts against Vaazha 3 trolls

Synopsis

ചില പുരുഷന്മാരെ ഇത് പ്രകോപിപ്പിച്ചെന്നും വ്യാജ അക്കൗണ്ടുകൾക്ക് പിന്നിൽ ഒളിച്ചുള്ള ഇത്തരം പ്രതികരണങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു. ഈ സമയം കൊണ്ട് വീട്ടിൽ അമ്മയെ സഹായിക്കുന്നത് കൂടുതൽ നല്ലതാണെന്നും ദയ കൂട്ടിച്ചേർത്തു. Daya Sujith reacts on Vaazha 3 trolls

വാഴ 2 വിന്റെ വമ്പൻ വിജയത്തിന് പിന്നാലെ വാഴ 3 പ്രഖ്യാപിക്കുകയുണ്ടായി. ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന ടാഗ് ലൈനോടെ എത്തിയ വാഴ 2 വിൽനിന്ന് വ്യത്യസ്തമായി അടുത്ത ഭാഗത്തിൽ പെൺകുട്ടികളുടെ കഥയായിരിക്കുമെന്ന് തിരക്കഥാകൃത്ത് വിപിൻ ദാസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിടക്കം നിരവധി പേർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. പെൺകുട്ടികളുടെ ജീവിതത്തിൽ എന്താണ് ഇത്രയും പറയാനുള്ളത് എന്ന തരത്തിലുള്ള അധിക്ഷേപ പോസ്റ്റുകളും കമന്റുകളുമായിരുന്നു ഇതിൽ ഭൂരിഭാഗവും. എന്നാൽ നിരവധി പേർ ഇത്തരം കമന്റുകൾക്കെതിരെ വിമർശനവുമായി രംഗത്തെത്തി.

ഇപ്പോഴിതാ വാഴ 3 ട്രോളുകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററും മഞ്ജു പിള്ളയുടെ മകളുമായ ദയ സുജിത്. വാഴ 3 പോസ്റ്റർ വന്ന ശേഷം കുറെ ആണുങ്ങൾക്ക് ട്രിഗറായി എന്നും സ്വന്തം വീട്ടിലും സമൂഹത്തിലും ഇവരൊക്കെ എങ്ങനെയായിരിക്കുമെന്ന് ഓർത്ത് തനിക്ക് ഭയമാണെന്നും ദയ സുജിത് പറയുന്നു.

"വാഴ 3 യെക്കുറിച്ച് കുറേപ്പേര്‍ പറഞ്ഞു. അതുകൊണ്ട് എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷെ രണ്ട് കാര്യങ്ങള്‍ പറയാനുണ്ട്. പ്ലീസ് കേള്‍ക്കണം. സത്യാവസ്ഥ ആ പോസ്റ്റര്‍ വന്ന ശേഷം കുറേ ആണുങ്ങള്‍ക്ക് ട്രിഗറായി. എല്ലാ ആണുങ്ങള്‍ക്കുമല്ല, ചില ആണുങ്ങളുണ്ട് സപ്പോര്‍ട്ട് ചെയ്യുന്നത് വളരെ നല്ലത്. കീപ്പ് ഇറ്റ് അപ്പ്. ചിലര്‍ക്ക് ട്രിഗറായി. അവര്‍ക്ക് എന്തെങ്കിലും ട്രോമ കാണും. നമ്മളത് മനസിലാക്കണം. ഏറ്റവും മോശം കാര്യം ഇതൊക്കെ വരുന്നത് സ്പാം അക്കൗണ്ടുകളില്‍ നിന്നാണെന്നതാണ്. ചിലപ്പോള്‍ ഇത് എന്റെ കൂടെ പഠിച്ചവര്‍ ആരെങ്കിലുമൊക്കെ ആയിരിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ കൂടെ പഠിച്ചവരോ, നിങ്ങളുടെ കസിന്‍സോ ആയിരിക്കാം. കുടുംബത്തിലെ ആരെങ്കിലും ആയിരിക്കാം. ഇതൊക്കെ ആരാണെന്ന് അറിയില്ല." ദയ സുജിത് പറയുന്നു.

"ഇത് പേടിപ്പെടുത്തുന്നതാണ്. ഇതില്‍ അവര്‍ ട്രിഗര്‍ ആകുന്നുണ്ടെങ്കില്‍, സ്വന്തം വീട്ടിലും സമൂഹത്തിലും അവര്‍ എങ്ങനെയായിരിക്കുമെന്ന് പേടിപ്പെടുത്തുന്നതാണ്. എനിക്ക് ഇതേ പറയാനുള്ളൂ, എടാ നീ നിന്റെ മുഖം കാണിക്കാതെ, ഏതോ സ്പാം അക്കൗണ്ട് തുടങ്ങി, കമന്റ് ചെയ്യുന്ന നിന്റെ ധൈര്യം സമ്മതിക്കണം. നിന്റെ ധൈര്യമാണ് ഏറ്റവും വലുത്. ഈ സമയം കൊണ്ട് വീട്ടില്‍ അമ്മയ്ക്ക് തേങ്ങ ചിരകി കൊടുത്താല്‍ പുണ്യം കിട്ടും. സന്തോഷമായിരിക്കും, എന്റെ മോന്‍, മോളുമാകാം, സ്പാം അക്കൗണ്ടാണല്ലോ ദോശയ്ക്ക് ചമ്മന്തിയ്ക്ക് തേങ്ങ അരച്ചു തന്നിരിക്കുന്നു. ആ അമ്മയുടെ മുഖത്തെ സന്തോഷം കാണാം. അല്ലെങ്കില്‍ നീ കഴിച്ച ചോറിന്റേയും മത്തിക്കറിയുടേയും വേസ്റ്റ് വെളിയില്‍ കൊണ്ടു പോയി കളഞ്ഞാല്‍, അതിന്റെ പുണ്യവും നിനക്ക് കിട്ടും. ഈ സമയം കൊണ്ട് അങ്ങനെ വല്ലതും ചെയ്താല്‍ നന്നായിരിക്കും." ദയ സുജിത് കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഷറഫുദീൻ- കല്യാണി പണിക്കർ ചിത്രം മധുവിധു റിലീസിനൊരുങ്ങുന്നു; ഏപ്രിൽ 23 ന് തിയേറ്ററുകളിൽ
കറുത്തച്ചനൂട്ടോ? ആ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ജയസൂര്യ- ജിതിൻ കെ ജോസ്; ചർച്ചയായി പോസ്റ്റ്