ദ ഫ്ലാഷ് ട്രെയിലറില്‍ 'ഹനുമാന്‍'; രഹസ്യം കണ്ടെത്തി ആരാധകര്‍.!

Published : Feb 15, 2023, 09:11 PM IST
ദ ഫ്ലാഷ് ട്രെയിലറില്‍ 'ഹനുമാന്‍'; രഹസ്യം കണ്ടെത്തി ആരാധകര്‍.!

Synopsis

ഡിസിയുടെ പുതിയ ചിത്രത്തിന് ഇന്ത്യയുമായി ബന്ധമുണ്ടെന്നാണ്  ചിലരുടെ വാദം.

ഹോളിവുഡ്: എസ്ര മില്ലർ പ്രധാന വേഷത്തില്‍ എത്തുന്ന ദി ഫ്ലാഷിന്‍റെ ആദ്യ ഒഫീഷ്യൽ ട്രെയിലർ കഴിഞ്ഞ ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. ആന്ദ്രേസ് മുഷിയെറ്റിയാണ് ഈ ഡിസി സൂപ്പർഹീറോ ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കൽ കീറ്റണും, ബെൻ അഫ്ലെക്കും ബാറ്റ്‌മാനായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ട്രെയിലറിന്  മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിലെ ഒരോ രംഗവും വിശദമായി പരിശോധിച്ച് രസകരമായ വസ്തുതകള്‍ കണ്ടെത്തുകയാണ് ഇപ്പോള്‍ ഡിസി യൂണിവേഴ്സ് പ്രേമികള്‍. ഇത്തരത്തില്‍ ട്രെയിലറിലെ ഹനുമാന്‍റെ റഫറന്‍സ് കണ്ടെത്തിയിരിക്കുകയാണ് ചിലര്‍.

എസ്രാ മില്ലർ അവതരിപ്പിക്കുന്ന ബാരി അലന്‍ എന്ന ഫ്ലാഷിന്‍റെ പിന്നിലെ ചുവരിൽ ഭഗവാൻ ഹനുമാന്റെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതാണ് ചില ആരാധകര്‍ കണ്ടെത്തിയത്. ഇതോടെ ഡിസിയുടെ പുതിയ ചിത്രത്തിന് ഇന്ത്യയുമായി ബന്ധമുണ്ടെന്നാണ്  ചിലരുടെ വാദം.

ദ ഫ്ലാഷിന്‍റെ ഔദ്യോഗിക ട്രെയിലറിൽ - 02:16 - ടൈംസ്റ്റാമ്പിൽ ഫ്ലാഷിന് പിന്നില്‍ ഹനുമാന്‍റെ ചിത്രം വ്യക്തമായി കാണാന്‍ സാധിക്കും. ഇന്ത്യൻ ഡിസി ഫാന്‍സ് തന്നെയാണ് ഇത് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ ഈഇ ഹനുമാന്‍ പോസ്റ്ററും ദ ഫ്ലാഷ് ചിത്രവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്നറിയാല്‍  2023 ജൂൺ 16 വരെ കാത്തിരിക്കേണ്ടതുണ്ട്. 

അതേ സമയം ദ ഫ്ലാഷ് തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും എന്നാണ് വിവരം. അതേ സമയം  ഒക്ടോബര്‍ 2021 ല്‍ ആദ്യ ടീസര്‍ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഈ ചിത്രത്തെക്കുറിച്ച് ഒരു അപ്ഡേറ്റ് ഡിസിയും വാര്‍ണര്‍ ബ്രദേഴ്സും നല്‍കുന്നത്. 

പുതിയ ഡിസി യൂണിവേഴ്സിന് വേണ്ടി പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കും ഫ്ലാഷ് എത്തുക എന്ന് ഇപ്പോഴത്തെ ഡിസി യൂണിവേഴ്സിന്‍റെ ചുമതലക്കാരനായ ജെയിംസ് ഗണ്‍ പറഞ്ഞിരുന്നു.  

പുതിയ ബാറ്റ്മാനായി പഴയ ആള്‍; വമ്പന്‍ സര്‍പ്രൈസ് ഒരുക്കി 'ദ ഫ്ലാഷ്' ട്രെയിലര്‍.!

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു