മലയാളത്തില്‍ വീണ്ടും താരവിവാഹം; ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നു

Published : Apr 02, 2024, 05:02 PM ISTUpdated : Apr 02, 2024, 05:05 PM IST
മലയാളത്തില്‍ വീണ്ടും താരവിവാഹം;  ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നു

Synopsis

ഇരുവരുടെയും വിവാഹ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.   

കൊച്ചി: മലയാള സിനിമ ലോകത്ത് വീണ്ടും താര വിവാഹം. നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നത്. ഏപ്രില്‍ 24നാണ് വിവാഹം. വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണെന്നാണ് സൂചന. ഇരുവരുടെയും വിവാഹ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മനോഹരം അടക്കം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 

വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്‘ എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തെത്തിയ ദീപക് പറമ്പോൽ  വന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. റിലീസിനൊരുങ്ങുന്ന വിനീത് ചിത്രം ‘വർഷങ്ങൾക്ക് ശേഷ’ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്. ‘തട്ടത്തിൻ മറയത്ത്‘, ‘കുഞ്ഞിരാമായണം‘, ‘കണ്ണൂർ സ്ക്വാഡ്‘ അടക്കം നിരവധി ചിത്രങ്ങളില്‍ ദീപക് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമ രംഗത്തേക്ക് എത്തിയത്. വിനീത് ശ്രീനിവാസന്‍റെ നായികയായി മനോഹരം എന്ന ചിത്രത്തിലും അഭിനയിച്ചു. വിജയിക്കൊപ്പം തമിഴില്‍ ബീസ്റ്റ്, വന്‍ ഹിറ്റായ ഡാഡ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സീക്രട്ട് ഹോം ആണ് അപര്‍ണയുടെ പുതിയ ചിത്രം. 

ആ നടിയുടെ പട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് പോലും ഫോളോ ചെയ്ത് ആര്യന്‍ ഖാന്‍; നടിയുമായി വന്‍ പ്രണയത്തിലോ?

'മുറിജിനല്‍സു'മായി മൂഹ്‌സിന്‍ പരാരിയും സംഘവും; സിത്താര പാടിയ ആദ്യ ഗാനം 'ജിലേബി' പുറത്ത്

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ