ആക്ഷനില്‍ വിസ്‍മയിപ്പിക്കാൻ ഐഡന്റിറ്റി ഒരുങ്ങുന്നു, ചിത്രത്തിന്റെ അപ്‍ഡേറ്റുമായി ടൊവിനോ

Published : Apr 02, 2024, 04:33 PM IST
ആക്ഷനില്‍ വിസ്‍മയിപ്പിക്കാൻ ഐഡന്റിറ്റി ഒരുങ്ങുന്നു, ചിത്രത്തിന്റെ അപ്‍ഡേറ്റുമായി ടൊവിനോ

Synopsis

ഐഡന്റിറ്റിയുടെ അപ്‍ഡേറ്റ് പുറത്ത്.  

ടൊവിനോ തോമസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ഐഡന്റിറ്റിയുടെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നിരവധി അത്ഭുതപ്പെടുത്തുന്ന ആക്ഷൻ രംഗങ്ങളാകും ചിത്രത്തില്‍ ഉണ്ടാകുക. അവയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയേക്കിയെന്നാണ് ചിത്രത്തിലെ നായകൻ വെളിപ്പടുത്തിയിരിക്കുകയാണ്.

യാനിക്ക് ബെന്നാണ് ആക്ഷൻ കൊറിയോഗ്രാഫി. അനസ് ഖാനും അഖില്‍ പോളുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് നിര്‍വഹിക്കുന്നു. ഐഡന്റിറ്റിയില്‍ തൃഷ നായികയായി എത്തുന്നു.

ടൊവിനോയെ നായകനാക്കി ഫോറന്‍സിക് ഒരുക്കിയ സംവിധായകരാണ് അനസ് ഖാനും അഖില്‍ പോളും. ഫോറൻസിക് ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വൻ വിജയം നേടാനായിരുന്നു. മംമ്ത മോഹന്‍ദാസ് നായികയായി എത്തിയ ചിത്രത്തില്‍ രണ്‍ജി പണിക്കറും പ്രധാന കഥാപാത്രമായപ്പോള്‍ പ്രതാപ് പോത്തനും വേഷമിട്ടു.

അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രമാണ് ഒടുവില്‍ ടൊവിനോ നായകനായി പ്രദര്‍ശനത്തിന് എത്തിയത്. ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡാര്‍വിൻ കുര്യാക്കോസ് ആണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ചിത്രം. അന്വേഷിപ്പിൻ കണ്ടെത്തുമിന് 50 കോടി തിയറ്റര്‍ ബിസിനസ് നേടാനായിട്ടുണ്ട് എന്ന് മലയാളത്തിന്റെ സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിലുള്ള ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും താരങ്ങളും അണിനിരക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും വലിയ ഒരു ക്യാൻവാസിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നായകൻ ടൊവിനോ തോമസിന് പുറമെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രൻസ്, രമ്യാ സുവി (നൻപകൽ മയക്കം ഫെയിം) ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പുതുമുഖങ്ങളാണ് നായികമാരായി വേഷമിട്ടിരിക്കുന്നത്.

Read More: ആടുജീവിതത്തിന്റ കുതിപ്പ് എങ്ങോട്ട്?, ആദ്യ തിങ്കളാഴ്‍ച സര്‍വകാല റെക്കോര്‍ഡ്, കേരളത്തില്‍ നേടാനായത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം