
മുംബൈ: ആരാധകർക്കേറെ ഇഷ്ടമുള്ള ബോളിവുഡിലെ താരജോഡികളാണ് ദീപിക പദുകോണും രൺബീർ സിംഗും. രാംലീല, ബാജിറാവു മസ്താനി, പദ്മാവതി തുടങ്ങി ദീപിക-രണ്‍വീര്‍ താര ജോടികള്‍ ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിവാഹത്തിന് ശേഷം സോഷ്യൽമീഡിയയിൽ ഒതുങ്ങികൂടിയ താരദമ്പതികൾ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണിപ്പോൾ. അതേസമയം, ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇന്നലെ പുറത്ത് വന്നത്.
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന '83' എന്ന ചിത്രത്തിലൂടെ ദീപികയും രണ്‍വീറും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തില്‍ രൺവീർ സിംഗാണ് കപില്‍ ദേവായി വേഷമിടുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്‍റെ വേഷത്തിലാണ് ദീപിക പദുകോൺ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 83-നുണ്ട്.
എന്നാൽ ദീപിക- രൺവീർ ഒരുമിച്ചെത്തുന്നു എന്ന വിശേഷമൊക്കെ അവിടെനിൽക്കട്ടെ. ചിത്രത്തിലെ കഥാപാത്രം അവതരിപ്പിക്കുന്നതിനായി ദീപിക പദുക്കോൺ വാങ്ങിക്കുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 14 കോടി രൂപയാണ് ദീപികയുടെ പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ നായകനായി എത്തുന്ന രണ്‍വീറിന്‍റെ പ്രതിഫലത്തേക്കാള്‍ കൂടുതലാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2020 എപ്രില്‍ 10-ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. 1983-ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കികൊണ് സിനിമ അണിയിച്ചൊരുക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ