Gehraiyaan movie : സിദ്ധാർഥ് ചതുർവേദിക്കൊപ്പം ദീപിക; 'ഗെഹരായിയാം' പുതുവര്‍ഷം ആമസോൺ പ്രൈമിൽ

Web Desk   | Asianet News
Published : Dec 20, 2021, 04:00 PM ISTUpdated : Dec 20, 2021, 07:27 PM IST
Gehraiyaan movie : സിദ്ധാർഥ് ചതുർവേദിക്കൊപ്പം ദീപിക; 'ഗെഹരായിയാം' പുതുവര്‍ഷം ആമസോൺ പ്രൈമിൽ

Synopsis

ചിത്രത്തിന്റെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

സിദ്ധാർഥ് ചതുർവേദി (Siddhant Chaturvedi), ദീപിക പദുകോൺ(Deepika Padukone) എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഗെഹരായിയാം' (Gehraiyaan) ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. 2020 ജനുവരി 25ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

അനന്യ പാണ്ഡെയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശകുൻ ബത്ര സംവിധാനം ചെയ്ത ചിത്രം കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് നിർമ്മിച്ചിരിക്കുന്നത്. ഗോവ, മുംബൈ, അലിബാഗ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

അതേസമയം, കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രവും ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 
രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്‍റെ റോളിലെത്തുന്ന ചിത്രം ക്രിസ്‍മസിന് തിയറ്ററുകളിലെത്തും. ഡിസംബർ 24നാണ് റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത്. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും അഭിനയിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം