പ്രഭാസിന്റെ നായികയാകാൻ ദീപിക പദുക്കോണിന് ഞെട്ടിക്കുന്ന പ്രതിഫലം

Published : Mar 08, 2023, 03:57 PM IST
പ്രഭാസിന്റെ നായികയാകാൻ ദീപിക പദുക്കോണിന് ഞെട്ടിക്കുന്ന പ്രതിഫലം

Synopsis

അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'പ്രൊജക്റ്റ് കെ' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. പ്രഭാസും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്നു എന്നതും 'പ്രൊജക്റ്റ് കെ'യുടെ വലിയ ആകര്‍ഷണമാണ്. ദീപിക പദുക്കോണ് വമ്പൻ പ്രതിഫലമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് പുതിയ വാര്‍ത്ത.

ദീപിക പദുക്കോണ്‍ 10 കോടിയിലേറെയാണ് ചിത്രത്തിനായി വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'പ്രൊജക്റ്റ് കെ'യുടെയും പാട്ടുകള്‍ ഒരുക്കുക. അടുത്ത വര്‍ഷം ജനുവരിന് 12ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന 'പ്രൊജക്റ്റ് കെ' ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് 'പ്രൊജക്റ്റ് കെ'യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ പറയുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ പറഞ്ഞു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'സലാറും' പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നു. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഇതിഹാസ കാവ്യമായ 'രാമായണ'ത്തെ ആസ്‍പദമാക്കി പ്രഭാസ് നായകനാകുന്ന ചിത്രമാണ് 'ആദിപുരുഷ്'. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  2023 ജൂണ്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'.

Read More: കനിഹയ്‍ക്ക് പരുക്കേറ്റു, നടിക്ക് പറയാനുള്ളത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക