Deepika Padukone : 'ഗെഹ്‍രൈയാന്‍' റിലീസിന്, ഫോട്ടോഷൂട്ടുമായി നടി ദീപിക പദുക്കോണ്‍

Web Desk   | Asianet News
Published : Jan 22, 2022, 05:57 PM ISTUpdated : Jan 22, 2022, 06:37 PM IST
Deepika Padukone : 'ഗെഹ്‍രൈയാന്‍' റിലീസിന്, ഫോട്ടോഷൂട്ടുമായി നടി ദീപിക പദുക്കോണ്‍

Synopsis

ദീപിക പദുക്കോണ്‍ ചിത്രം 'ഗെഹ്‍രൈയാനാ'ണ് പ്രദര്‍ശനത്തിനെത്താനുള്ളത്.


ദീപിക പദുക്കോണ്‍ (Deepika Padukone) നായികയായ ചിത്രം 'ഗെഹ്‍രൈയാന്‍' (Gehraiyaan) പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. ശകുൻ ബത്രയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ദീപിക പദുക്കോണിന് ഏറെ പ്രതീക്ഷയുമുണ്ട്.  'ഗെഹ്‍രൈയാന്‍' എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ദീപികയുടെ ഒരു ഫോട്ടോഷൂട്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.


ദീപിക പദുക്കോണ്‍ തന്റെ ഫോട്ടോഷൂട്ടിനായി ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്ന ചുവപ്പ് വസ്‍ത്രമാണ്.  'ഗെഹ്‍രൈയാന്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഫോട്ടോഷൂട്ട്. ദീപിക പദുക്കോണിന്റെ ഫോട്ടോഷൂട്ട് എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്. സിദ്ധാന്ത് ചതുര്‍വേദിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 


ധര്‍മ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കബീര്‍ കത്‍പാലിയ, സവേര മേഹ്‍ത എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിതേഷ് ഭാട്യയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.


ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. 'ഗെഹ്‍രൈയാന്‍' എന്ന ചിത്രം ഫെബ്രുവരി 11നാണ് റിലീസ് ചെയ്യുക. കൗശല്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രണ്‍വീര്‍ സിംഗ് ചിത്രം '83' ആണ് ദീപിക പദുക്കോണിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍