മയക്കുമരുന്ന് കേസ്: ദീപികാ പദുകോണിനെയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്

Published : Sep 21, 2020, 11:32 PM ISTUpdated : Sep 21, 2020, 11:35 PM IST
മയക്കുമരുന്ന് കേസ്: ദീപികാ പദുകോണിനെയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്

Synopsis

സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും എന്‍സിബി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ മുന്‍നിര താരം ദീപിക പദുകോണിനെയും നാഷണല്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ടൈംസ് നൗവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡി, കെ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗിച്ചവര്‍ ചാറ്റ് ചെയ്തതാണ് ദീപികയെ സംശയിക്കാന്‍ കാരണം. ഡി എന്നത് ദീപികയെയും കെ എന്നത് ഖ്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി ജീവനക്കാരി കരിഷ്മയാണെന്നും നാര്‍ക്കോട്ടിക്‌സ് ബ്യൂറോ തിരിച്ചറിഞ്ഞിട്ടുണ്ട്.

കരിഷ്മയെ ചൊവ്വാഴ്ചയും ദീപികയെ അടുത്തയാഴ്ചയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും എന്‍സിബി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരുവരും പുണെയിലെ ഐലന്‍ഡില്‍ നിരവധി തവണ സുശാന്തുമൊത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. സാറയും ശ്രദ്ധയും സിമോണി കംബട്ട എന്നിവരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അറസ്റ്റിലായ റിയ ചക്രബര്‍ത്തി കുറ്റസമ്മതം നടത്തിയതായി എന്‍സിബി പറയുന്നു. 

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി