'ഒരേ തൂവൽ പക്ഷി': കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റ് ചെയ്ത രംഗം

By Web TeamFirst Published Jul 16, 2019, 7:07 PM IST
Highlights

 ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രവും ഭാര്യ സിമിയും സഹോദരി ബേബി മോളും ഉള്‍പ്പെടുന്ന രംഗങ്ങളാണ് നിര്‍മ്മാതാക്കളുടെ യൂട്യൂബ് ചാനലായ ഭാവനാ സ്റ്റുഡിയോസ് പുറത്തുവിട്ടിരിക്കുന്നത്. 

കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റ് ചെയ്ത  രംഗം പുറത്തുവിട്ടു.  ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രവും ഭാര്യ സിമിയും സഹോദരി ബേബി മോളും ഉള്‍പ്പെടുന്ന രംഗങ്ങളാണ് നിര്‍മ്മാതാക്കളുടെ യൂട്യൂബ് ചാനലായ ഭാവനാ സ്റ്റുഡിയോസ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയില്‍ ഉള്‍പ്പെടുത്താത്ത രംഗം സിമിയുടെ ചിറ്റപ്പന്‍റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് ഷമ്മിയും സിമിയും ബേബിയും തിരിച്ചുപോകുന്നതിനിടെയുള്ള രംഗം ആണ്

ശ്യാംപുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഷൈജു ഖാലിദ് ക്യാമറയും സുഷിന്‍ ശ്യാം സംഗീത സംവിധാനവും.

click me!