സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോള്‍ അറസ്റ്റില്‍, മക്കോക്ക ചുമത്തി

Web Desk   | Asianet News
Published : Sep 05, 2021, 07:42 PM IST
സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോള്‍ അറസ്റ്റില്‍, മക്കോക്ക ചുമത്തി

Synopsis

ലീനയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

ദില്ലി: നടിയും മോഡലുമായ ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസായി ഷിവിന്ദർ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

ലീന മരിയ പോളും പങ്കാളി സുകേഷ് ചന്ദ്രശേഖറും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സുകേഷ് നിലവിൽ രോഹിണി ജയിലിലാണ്. സാമ്പത്തിക തട്ടിപ്പിൽ ഇരുവർക്കുമെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്. ലീന മരിയ പോളിനെതിരെ മക്കോക്ക ചുമത്തിയിട്ടുണ്ട്. 

ലീനയെ നാളെ കോടതിയിൽ ഹാജരാക്കും. പിന്നീടാകും തുടർ നടപടികൾ. അന്വേഷണവുമായി ബന്ധപ്പെട്ട് നടിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ദില്ലി പൊലീസ് അവശ്വപ്പെടും. ലീനയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും