'മിന്നല്‍ മുരളി'ക്ക് ഡയറക്റ്റ് ഒടിടി റിലീസ്? നെറ്റ്ഫ്ളിക്സിന്‍റെ പ്രഖ്യാപനം നാളെയെന്ന് സൂചന

By Web TeamFirst Published Sep 5, 2021, 2:26 PM IST
Highlights

ടൊവിനോയുടെ കരിയറില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങിയ ചിത്രം

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി'യുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. തിയറ്റര്‍ റിലീസിനു ശേഷം 'കള' ആമസോണ്‍ പ്രൈമില്‍ നേടിയ മികച്ച പ്രതികരണമാണ് നെറ്റ്ഫ്ലിക്സിനെക്കൊണ്ട് 'മിന്നല്‍ മുരളി'യുടെ കാര്യത്തില്‍ തീരുമാനം എടുപ്പിച്ചതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ 'കള' എത്തിയതുപോലെ തിയറ്റര്‍ റിലീസിനു ശേഷമുള്ള സ്ട്രീമിംഗ് ആവും നെറ്റ്ഫ്ളിക്സ് നടത്തുകയെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴിതാ അതില്‍ നിന്നുവേറിട്ട ഒരു വിവരവും പുറത്തുവരുന്നു. മലയാളത്തില്‍ വലിയ കാത്തിരിപ്പുയര്‍ത്തിയ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കാം എന്നതാണ് അത്.

We're hoping today goes by fast because tomorrow is going to go by faster 👀🌪️

Stay tuned.

— Netflix India (@NetflixIndia)

നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഹാന്‍ഡിലില്‍ നിന്ന് എത്തിയ ഒരു ട്വീറ്റില്‍ നിന്നാണ് ഈ പ്രചരണം ശക്തിപ്പെട്ടത്. 'ഇന്നത്തെ ദിവസം എളുപ്പത്തില്‍ പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം നാളെ ഇതിലും എളുപ്പത്തില്‍ കടന്നുപോകും', എന്നാണ് ഒരു മണിക്കൂര്‍ മുന്‍പ് നെറ്റ്ഫ്ള്ക്സിന്‍റെ ഹാന്‍ഡിലില്‍ വന്ന ട്വീറ്റ്. ഒപ്പം വേഗത്തെ സൂചിപ്പിക്കുന്ന രണ്ട് സ്മൈലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമെത്തിയ 'മിന്നല്‍ മുരളി' ടീസറില്‍ അവതരിപ്പിക്കപ്പെട്ട 'വേഗം' എന്ന ഘടകത്തെക്കുറിച്ചാണ് നെറ്റ്ഫ്ളിക്സ് പറയാതെ പറയുന്നതെന്നാണ് ആരാധകരില്‍ പലരുടെയും വിലയിരുത്തല്‍. ഒപ്പം ലെറ്റ്സ് ഒടിടി ഗ്ലോബല്‍ പോലെയുള്ള ഹാന്‍ഡിലുകളും ഈ വിവരം ശരിവെക്കുന്നുണ്ട്. മിന്നല്‍ മുരളിയുടെ നെറ്റ്ഫ്ളിക്സ് റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഈ മാസം 10ന് വരുമെന്നും രണ്ടാഴ്ചയ്ക്കകം റിലീസ് ഉണ്ടാവുമെന്നും പ്രചരണമുണ്ട്.

on NETFLIX, Official announcement coming up tomorrow.

— LetsOTT GLOBAL (@LetsOTT)

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് നെറ്റ്ഫ്ളിക്സ് നല്‍കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള നേരത്തെ അറിയിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോദ'യ്ക്കു ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

The trailer of will probably be on September 10. The trailer will be released and the movie will be released within 2 weeks pic.twitter.com/ycSCVlTRwi

— Nabeel (@Nabeel42937859)

ടൊവീനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്. ഓണം തിയട്രിക്കല്‍ റിലീസ് ആയാണ് മിന്നല്‍ മുരളി പ്ലാന്‍ ചെയ്‍തിരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്നതിനാല്‍ അത് ഉണ്ടായില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!