'സൂഫി' ഇനി 'പുള്ളി'യാകും, ദേവ് മോഹന്റെ സിനിമ പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jan 27, 2021, 11:06 AM IST
'സൂഫി' ഇനി 'പുള്ളി'യാകും, ദേവ് മോഹന്റെ സിനിമ പ്രഖ്യാപിച്ചു

Synopsis

ദേവ് മോഹൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ദേവ് മോഹൻ. ചിത്രത്തില്‍ സൂഫി എന്ന കഥാപാത്രമായിട്ടായിരുന്നു ദേവ് മോഹൻ അഭിനയിച്ചത്. ചിത്രത്തില്‍ ദേവ് മോഹന്റെ അഭിനയം ചര്‍ച്ചയായിരുന്നു. ദേവ് മോഹൻ പുള്ളി എന്ന സിനിമയിലാണ് അടുത്തതായി നായകനാകുന്നത് എന്നതാണ് പുതിയ വാര്‍ത്ത. സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമല്ല. ദേവ് മോഹന്റെ കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കും ചിത്രം.

ജിജു അശോകൻ ആണ് പുള്ളി എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിജു അശോകൻ. അടുത്ത മാസം 15ന് ആണ് ചിത്രീകരണം തുടങ്ങുക. സിനിമയിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. പ്രമേയത്തെ കുറിച്ച് സൂചനകള്‍ വന്നിട്ടില്ല. ദേവ് മോഹന്റെ കഥാപാത്രം ഏറെ അഭിനയപ്രാധാന്യമുള്ളതായിരിക്കും.

സൂഫിയും സുജാതയും ചിത്രത്തില്‍ കഥാപാത്രത്തിന്റെ മാനറിസങ്ങളൊക്കെ പഠിച്ച് അവതരിപ്പിച്ച ദേവ് മോഹൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ദേവ് മോഹന്റെ പുതിയ ചിത്രത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

PREV
click me!

Recommended Stories

'കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോ
ആശങ്കകള്‍ നീങ്ങി, നന്ദമുരി ബാലകൃഷ്‍ണ ചിത്രം അഖണ്ഡ 2 റിലീസിന് തയ്യാറായി, പുതിയ തീയ്യതി