സാമന്തയുടെ ദുഷ്യന്തനാകാൻ ദേവ് മോഹൻ, ഫോട്ടോയുമായി താരം!

Web Desk   | Asianet News
Published : Mar 15, 2021, 05:17 PM IST
സാമന്തയുടെ ദുഷ്യന്തനാകാൻ ദേവ് മോഹൻ, ഫോട്ടോയുമായി താരം!

Synopsis

മലയാളി താരം ദേവ് മോഹൻ ആണ് ശാകുന്തളത്തില്‍ ദുഷ്യന്തനായി അഭിനയിക്കുന്നത്.

കാളിദാസ കാവ്യമായ ശാകുന്തളം സിനിമയാകുകയാണ്. സാമന്തയാണ് ശകുന്തളയായി അഭിനയിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം സാമന്ത തന്നെയായിരുന്നു നടത്തിയത്. സിനിമയില്‍ ദുഷ്യന്തനായി അഭിനയിക്കുന്നത് ദേവ് മോഹനാണ് എന്നതാണ് മലയാളികളെ സന്തോഷിപ്പിക്കുന്ന കാര്യം. സാമന്തയ്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോ ദേവ് മോഹൻ തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഗുണശേഖര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ.  നീതു ലുല്ലയാണ് ശകുന്തളയായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കാൻ എത്തിയിരിക്കുന്നത്.  ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ ആളാണ് സാമന്തയെ ഒരുക്കിയ നീതു ലുല്ല. സാമന്ത തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

സാമന്ത സിനിമയുടെ തയാറെടുപുകള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്.

കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഹിറ്റ് തന്നെയായിരിക്കും.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍