സുന്ദീപ് കിഷനാണ് ചിത്രത്തിലെ നായകൻ.

വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിഗ്‍മ. സുന്ദീപ് കിഷൻ ആണ് നായകൻ. ചിത്രത്തിന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ സിഗ്‍മയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് തമന്‍ എസ് ആണ്.

പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ്. കോ ഡയറക്ടര്‍ സഞ്ജീവ്, ഛായാഗ്രഹണം കൃഷ്‍ണന്‍ വസന്ത്, പബ്ലിസിറ്റി ഡിസൈന്‍ ട്യൂണി ജോണ്‍, വിഎഫ്എക്സ് ഹരിഹരസുതന്‍, പിആര്‍ഒ സുരേഷ് ചന്ദ്ര എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. YouTube video player

വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു. വിജയ്‍യുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ തമിഴ് സിനിമാപ്രേമികളുടെ ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട് ചിത്രം. ജേസണിനെ നായകനാക്കി മുന്‍പ് പലരും സിനിമകള്‍ ആലോചിച്ചിരുന്നു. തന്‍റെ മകനെ നായകനാക്കി സിനിമയൊരുക്കാന്‍ കഥ പറഞ്ഞവരില്‍ അല്‍ഫോന്‍സ് പുത്രനും ഉണ്ടെന്ന് വിജയ് ഒരിക്കല്‍ പറഞ്ഞിരുന്നു.

ജനനായകൻ ആണ് വിജയിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അടുത്ത വർഷം ജനുവരി ഒമ്പതിന് ചിത്രം തിയറ്ററുകളിൽ എത്തും. വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രം കൂടിയാണ് ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ട് ഗാനങ്ങള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.