
മലയാളത്തിന്റെ യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് ദേവ് മോഹൻ. 'സൂഫിയും സുജാത'യും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ദേവ് മോഹൻ നായകനായി അരങ്ങേറിയത്. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകള്‍ ചെയ്‍തിട്ടില്ലെങ്കിലും താരം ചുവടുറപ്പിക്കുകയാണ്. ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രം 'പരാക്രമ'ത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
അര്‍ജുൻ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. രഞ്‍ജി പണിക്കരും സോനയും സംഗീതയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാലു കെ തോമസാണ് ഛായാഗ്രാഹണം. അര്‍ജുൻ രമേഷാണ് ചിത്രത്തിന്റെ തിരക്കഥയും.
'പുള്ളി' എന്ന പേരുള്ള ഒരു ചിത്രവും ദേവ്‍ മോഹന്റേതായി രിലീസ് ചെയ്യാനുണ്ട്. ജിജു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ജിജു അശോകന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ദീപു ജോസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദേവ്‍ മോഹനൊപ്പം ഇന്ദ്രൻസ്, കലാഭവൻ ഷാജോണ്‍, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
ജയില്‍ പുള്ളിയായിട്ടാണ് ദേവ് മോഹൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദേവ് മോഹന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. ബിനു കുര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ടി ബി രഘുനാഥൻ ആണ് ചിത്രം നിര്‍മിക്കുന്നത്. ലേഖ ഭാട്യയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ബിജു കെ തോമസ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. പ്രൊഡക്ഷൻ എക്സ്ക്യുട്ടീവ് വിനോദ് ശേഖര്‍ ആണ്. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ അമല്‍ പോള്‍സണ്‍ ആണ്. സംഗീത സംവിധാനം ബിജിബാല്‍, ഗാനരചന ബി കെ ഹരിനാരായണൻ, സ്റ്റണ്ട്സ് വിക്കി, സൗണ്ട് ഡിസൈൻ ഫൈനല്‍ മിക്സ് ഗണേശ് മാരാര്‍, കളറിസ്റ്റ് ലിജു പ്രബാഖര്‍, വിഎഫ്എക്സ് മാഗസിൻ മീഡിയ , പിആര്‍ഒ എ എസ് ദിനേശ് എന്നിവരുമാണ്.
Read More: 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' ട്രെയിലര്‍ പുറത്ത്, നായികയായി അനുഷ്‍ക ഷെട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക