Asianet News MalayalamAsianet News Malayalam

'മകളുടെ പടം, വിജയിയുടെ അനുജന്‍, രജനീകാന്തിന്‍റെ പ്രസ്താവന ഒരു വെടിനിര്‍ത്തലോ': തമിഴകത്ത് വന്‍ ചര്‍ച്ച.!

ലാൽ സലാം എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ നടൻ വിജയ്‌യുമായി മത്സരം ഉണ്ടെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രജനീകാന്ത് എത്തിയിരിക്കുകയാണ്.

Rajinikanth on rumours about tiff with Vijay: finally cease fire between rajini vijay fans vvk
Author
First Published Jan 29, 2024, 8:12 AM IST

ചെന്നൈ: ഇന്ന് തമിഴ് സിനിമ ലോകത്തെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന താരങ്ങളാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും, ദളപതി വിജയിയും. രണ്ടുപേര്‍ക്കും ഇടയില്‍ ഒരു മത്സരം ഉണ്ടെന്ന രീതിയിലും വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം രജനികാന്തിന്‍റെ ഏറ്റവും വലിയ ഹിറ്റായ ജയിലറിന്‍റെ ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് പറഞ്ഞ കാക്ക, കഴുകന്‍ ഉദാഹരണം വിജിയിയെ പറ്റിയായിരുന്നു എന്ന രീതിയില്‍ വിവാദങ്ങളും തമിഴകത്തുണ്ടായിരുന്നു. എന്നാല്‍ എല്ലാത്തിനും അന്ത്യം കുറിക്കുകയാണ് രജനി. 

ലാൽ സലാം എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ നടൻ വിജയ്‌യുമായി മത്സരം ഉണ്ടെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രജനീകാന്ത് എത്തിയിരിക്കുകയാണ്. എപ്പോഴും വിജയുടെ അഭ്യുദയകാംക്ഷിയായി തുടരുമെന്നും വ വിജയി എതിരാളിയല്ലെന്നും രജനി പറഞ്ഞു.

ലാൽ സലാം ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് തൻ്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് രജനീകാന്ത് പറഞ്ഞു. "എൻ്റെ കാക്കയുടെയും കഴുകൻ്റെയും കഥ വിജയ്‌യെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ചിലര്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. അത് കണ്ടപ്പോൾ നിരാശ തോന്നി. വിജയ് എൻ്റെ കൺമുന്നിൽ വളർന്ന താരമാണ്. ഞാൻ ധർമ്മത്തിൻ തലൈവൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടത്തുമ്പോൾ അദ്ദേഹത്തിന് 13 വയസ്സ് മാത്രം. 

അദ്ദേഹത്തിൻ്റെ അച്ഛൻ എസ് എ ചന്ദ്രശേഖർ, ഒരു ദിവസം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് വിജയ്‌യെ എനിക്ക് പരിചയപ്പെടുത്തി. അദ്ദേഹത്തിന് അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് എന്നോട് പറഞ്ഞു. സിനിമയെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് ആദ്യം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞാന്‍ അന്ന് കൊച്ചുകുട്ടിയായ വിജയിയെ ഉപദേശിച്ചു" രജനീകാന്ത് പറഞ്ഞു.

"തൻ്റെ കഴിവും കഠിനാധ്വാനവും അച്ചടക്കവും കാരണം വിജയ് ഇന്ന് ഒരു നടനും വലിയ താരവുമാണ്. ഞങ്ങൾക്കിടയിൽ മത്സരമുണ്ടെന്ന് കേൾക്കുമ്പോൾ വിഷമം തോന്നുന്നു. വിജയ് എപ്പോഴും പറയാറുള്ളത് താനൊരു മത്സരാർത്ഥിയാണെന്നാണ്. ഞാനും അത്തരത്തില്‍ ഒരാളാണ്. ഞങ്ങൾ തമ്മിലുള്ള താരതമ്യങ്ങൾ അവസാനിപ്പിക്കാൻ ഞാൻ ആരാധകരോട് അഭ്യർത്ഥിക്കുന്നു"- രജനി ഈ വിഷയം അവസാനിപ്പിച്ചു.

എന്നാല്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ രജനിയുടെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. ലാല്‍ സലാം ചിത്രത്തില്‍ വിജയിയുടെ അനുജന്‍ വിക്രാന്ത് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതിനാല്‍ തന്നെ വിജയ് ഫാന്‍സിനെ തണുപ്പിക്കാന്‍ ആയിരിക്കാം ഇത്തരത്തില്‍ രജനി പറഞ്ഞത് എന്നാണ് ചില സിനിമ വിമര്‍ശകരുടെ അഭിപ്രായം. അതേ സമയം അപ്പോള്‍ കാക്ക കഴുകന്‍ കഥ ആരെ ഉദ്ദേശിച്ചാണ് എന്ന ചര്‍ച്ചയും മുറുകുന്നുണ്ട്. നേരത്തെ ജയിലര്‍ ഓഡിയോ ലോഞ്ചിന് പിന്നാലെ രജനി വിജയ് ഫാന്‍സ് തമ്മില്‍ സോഷ്യല്‍ മീഡിയ യുദ്ധം തന്നെ ആരംഭിച്ചിരുന്നു. 

വിജയ് ചിത്രം ലിയോ റിലീസ് സമയത്ത് ഇത് വളര്‍ന്ന് വലിയ തര്‍ക്കമായി. എന്തയാലും രജനിയുടെ ഇപ്പോഴത്തെ പ്രസ്താവന എന്തായാലും ഒരു വെടിനിര്‍ത്തലിന് കാരണമാകും എന്നാണ് വിലയിരുത്തല്‍. 

രജനികാന്തിൻ്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാമിൽ വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിൽ രജനികാന്ത് ഒരു എക്സറ്റന്‍റഡ് ക്യാമിയോ റോളിലാണ് എത്തുന്നത്. ഒരു സ്പോര്‍ട്സ് ഡ്രാമയായാണ് ലാൽ സലാം ഒരുക്കിയിരിക്കുന്നത്. 

ബിഗ്ബോസ് ഹിന്ദി സീസണ്‍ 17 വിജയിയെ പ്രഖ്യാപിച്ചു; ലഭിക്കുന്ന സമ്മാനം ഞെട്ടിക്കുന്നത്.!

'അന്വേഷിപ്പിൻ കണ്ടെത്തും' ട്രെയിലർ അനൗൺസ്മെന്‍റുമായി സന്തോഷ് നാരായണൻ

Latest Videos
Follow Us:
Download App:
  • android
  • ios