ബജറ്റ് 300 കോടി, ബോക്സ് ഓഫീസില്‍ 400 കോടി ക്ലബ്ബ്! ആ ചിത്രം ഒടിടിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം

Published : Nov 05, 2024, 10:08 PM IST
ബജറ്റ് 300 കോടി, ബോക്സ് ഓഫീസില്‍ 400 കോടി ക്ലബ്ബ്! ആ ചിത്രം ഒടിടിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം

Synopsis

തെലുങ്കിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രം

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഗംഭീര പ്രൊഡക്ഷനുകള്‍ വരുന്ന ഒരു പ്രധാന ഇന്‍ഡസ്ട്രി തെലുങ്ക് ആണ്. അവിടെ നിന്നുള്ള ഈ വര്‍ഷത്തെ റിലീസുകളില്‍ വലിയ പ്രീ റിലീസ് ശ്രദ്ധ നേടിയ ഒന്നായിരുന്നു ജൂനിയര്‍ എന്‍ടിആര്‍ നായകനായ ദേവര പാര്‍ട്ട് 1. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് കൊരട്ടല ശിവ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ നവംബര്‍ 8 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാവും. യുവസുധ ആര്‍ട്സ്, എന്‍ടിആര്‍ ആര്‍ട്സ് എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്‍റെ ബജറ്റ് 300 കോടി ആയിരുന്നു. മറ്റ് റൈറ്റ്സുകളുടെ വില്‍പ്പനയില്‍ നിന്ന് മികച്ച നേട്ടമുണ്ടാക്കിയ ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 400 കോടിക്ക് മുകളില്‍ ആയിരുന്നു. തെലുങ്കിലെ എക്കാലത്തെയും വലിയ 10 ഹിറ്റുകളില്‍ ദേവര പാര്‍ട്ട് 1 ഇടംപിടിച്ചിട്ടുണ്ട്. ഒടിടി റിലീസിലൂടെ ചിത്രം അനവധി പുതിയ പ്രേക്ഷകരെ നേടുമെന്ന് ഉറപ്പാണ്.

ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരാണ് ജൂനിയര്‍ എന്‍ടിആറിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. 

ALSO READ : വേറിട്ട വേഷത്തില്‍ ബിന്ദു പണിക്കര്‍; 'ജമീലാന്‍റെ പൂവന്‍കോഴി' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക