
ദസറ ആഘോഷങ്ങളുടെ ഭാഗമായി ‘യെല്ലമ്മ’യുടെ ആഗോള തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ചിത്രം 2027 മാർച്ച് 5ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‘ബലഗം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വേണു യെൽദണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഷിരീഷ് നിർമ്മിക്കുന്ന ചിത്രം ദിൽ രാജുവാണ് അവതരിപ്പിക്കുന്നത്. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സംഗീത സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനായ ദേവി ശ്രീ പ്രസാദ് നായകനായി എത്തുന്നു എന്നതാണ് ‘യെല്ലമ്മ’യുടെ പ്രധാന പ്രത്യേകത. റോക്ക്‌സ്റ്റാർ എന്നറിയപ്പെടുന്ന താരം ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ട്. ‘ബലഗം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വേണു യെൽദണ്ടി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിലും ‘യെല്ലമ്മ’ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെക്കുറിച്ചും മറ്റു താരങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ദിൽ രാജുവിന്റെ അവതരണവും ഷിരീഷിന്റെ നിർമ്മാണവും കരുത്താകുന്നു. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ചിത്രം വമ്പൻ പാൻ-ഇന്ത്യൻ തിയേറ്റർ റിലീസിനായാണ് ഒരുങ്ങുന്നത്. 2027 മാർച്ച് 5ന് ചിത്രം തിയേറ്ററുകളിലെത്തും.
സംവിധാനം: വേണു യെൽദണ്ടി, അവതരണം: ദിൽ രാജു, നിർമ്മാണം: ഷിരീഷ്, ബാനർ: ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, സംഗീതം: റോക്ക്‌സ്റ്റാർ ദേവീശ്രീ പ്രസാദ്, പിആർഒ : ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ