പാടാന്‍ മാത്രമല്ല, ബേബി കെയറിംഗും അറിയാം, മകനെ കുളിപ്പിക്കുന്ന വിജയ് മാധവ്- വീഡിയോ

Published : Mar 24, 2023, 12:55 PM ISTUpdated : Mar 24, 2023, 12:56 PM IST
പാടാന്‍ മാത്രമല്ല, ബേബി കെയറിംഗും അറിയാം, മകനെ കുളിപ്പിക്കുന്ന വിജയ് മാധവ്- വീഡിയോ

Synopsis

ദേവികയുടെയും വിജയ്‍യുടെയും വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരിക്കുകയാണ്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ദേവിക നമ്പ്യാരെയാണ് വിജയ് വിവാഹം ചെയ്‍തത്. വിവാഹശേഷം യുട്യൂബ് ചാനലിലൂടെയായും ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. വെറും വോ​ഗ്ലിങ് മാത്രമല്ല പാചകം സം​ഗീതം എന്നിവയെല്ലാം ഇവരുടെ യുട്യൂബ് ചാനൽ വഴി ആസ്വദിക്കാൻ സാധിക്കും.

അടുത്തിടെ ദേവികയോട് സംസാരിക്കവെ താനും തന്റെ കുഞ്ഞിനെ ഒരു ദിവസം കുളിപ്പിക്കുമെന്ന് വിജയ് മാധവ് പറഞ്ഞിരുന്നു. അത് കാണാനാണ് താനും കാത്തിരിക്കുന്നതെന്നാണ് ദേവിക മറുപടിയായി പറഞ്ഞത്. ഇപ്പോഴിതാ കൈക്കുഞ്ഞിനെ ശ്രദ്ധാപൂർവം കുളിപ്പിക്കുന്ന ടെക്നിക്ക് മനസിലാക്കി വിജയ് മകനെ കുളിപ്പിച്ചിരിക്കുകയാണ്. ചേട്ടച്ഛനെ പോലെ കു‌ഞ്ഞിനെ നോക്കുമെന്ന് നേരത്തെ വിജയ് പറഞ്ഞിരുന്നു.

യാതൊരു കുഴപ്പവും കൂടാതെ മകനെ ആദ്യമായി കുളിപ്പിക്കാൻ തനിക്ക് സാധിച്ചതിന്റെ സന്തോഷവും പുതിയ വീഡിയോയിലൂടെ വിജയ് മാധവ് പങ്കുവെച്ചിട്ടുണ്ട്. 'ഒരു കുളി സീൻ... ഒരുപാട് സന്തോഷം നിറഞ്ഞ ഒരു ദിവസമാണ് ഇന്ന്. കാരണം ഞാൻ എന്റെ കുട്ടിയെ ഇന്ന് ആദ്യമായി കുളിപ്പിച്ചു. ഒരു പ്രത്യേക അനുഭവം തന്നെ. ആ സന്തോഷം നിങ്ങൾക്ക് കൂടി പങ്കുവെയ്ക്കാൻ തോന്നി. ഓരോന്നും നിമിഷവും പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും സ്നേഹം സന്തോഷമെന്നാണ്' മകനെ കുളിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് വിജയ് മാധവ് കുറിച്ചത്.

അടുത്തിടെ ഡെലിവറി സ്റ്റോറിയും ദേവികയും വിജയ് മാധവും പങ്കുവെച്ചിരുന്നു. ജീവിതത്തില്‍ ഒരു സംഭവവും പ്ലാന്‍ ചെയ്‍ത നടന്നതല്ല. പ്രഗ്നന്‍സിയും അങ്ങനെയായിരുന്നു. പെട്ടെന്ന് യാദൃശ്ചികമായി സംഭവിച്ചതാണ്. എല്ലാം ദൈവാധീനമെന്ന് വിശ്വസിക്കാനാണ് ഇഷ്‍ടം എന്നായിരുന്നു പ്രസവ ശേഷം ദേവികയുടെ പ്രതികരണം. ദേവികയുടെയും വിജയ്‍യുടെ കുട്ടിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്തായാലും പുതിയ വീഡിയോയും ഹിറ്റായിരിക്കുകയാണ്.

Read More: തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ