അന്തസ്സുളള ശക്തിമാനായി 'മുകേഷ്' ; ധമാക്ക ലൊക്കേഷന്‍ ചിത്രം വൈറല്‍

Published : Aug 27, 2019, 09:19 AM ISTUpdated : Aug 27, 2019, 09:54 AM IST
അന്തസ്സുളള ശക്തിമാനായി 'മുകേഷ്' ; ധമാക്ക ലൊക്കേഷന്‍ ചിത്രം വൈറല്‍

Synopsis

 'അന്തസുള്ള ശക്തിമാന്‍' എന്ന അടിക്കുറിപ്പോടെയാണ് ഒമര്‍ ലുലു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്

മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാൻ എന്ന അമാനുഷിക കഥാപാത്രം 90കളിലെ സൂപ്പര്‍ ഹീറോയാണ്. കുട്ടികളുടെ പ്രിയപ്പെട്ട ശക്തിമാനായി മലയാളത്തിൽ അവതരിക്കുകയാണ് പ്രിയ താരം മുകേഷ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക'യിലാണ് വ്യത്യസ്ത ലുക്കില്‍ നടന്‍ മുകേഷ് എത്തുന്നത്. സംവിധായകന്‍ തന്നെയാണ് പുതിയ ലൊക്കേഷന്‍ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 'അന്തസുള്ള ശക്തിമാന്‍' എന്ന അടിക്കുറിപ്പോടെയാണ് ഒമര്‍ ലുലു  ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ഇതിനോടകം ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഒരു അഡാര്‍ ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ധമാക്ക'. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം.കെ നാസര്‍ നിർമ്മിക്കുന്ന ചിത്രം ഒരു കളർഫുൾ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറിയ അരുണ്‍ ആണ് ധമാക്കയിലെ നായകന്‍. നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് .  

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു