കൊവിഡ് കാലത്ത് നാട്ടില്‍ എത്തിയ യുവാവിന്റെ കഥ, 'ഹാപ്പി സർപ്രൈസ്' യൂട്യൂബിൽ

Web Desk   | Asianet News
Published : Aug 31, 2021, 12:32 PM ISTUpdated : Aug 31, 2021, 12:47 PM IST
കൊവിഡ് കാലത്ത് നാട്ടില്‍ എത്തിയ യുവാവിന്റെ കഥ,  'ഹാപ്പി സർപ്രൈസ്' യൂട്യൂബിൽ

Synopsis

ധനുഷ് എസ് നായരുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ഹാപ്പി സർപ്രൈസ്.

ധനുഷ് എസ് നായർ സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രമാണ് ഹാപ്പി സർപ്രൈസ്. കൊവിഡ് പശ്ചാത്തലം ആയിട്ടാണ് 'എ ഹാപ്പി സർപ്രൈസ് ' എന്ന ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അനൂപ് പിള്ളയാണ്.  ഛായാഗ്രഹണം ശരത് ആർ നായർ.

കോവിഡ് ആദ്യ വ്യാപന കാലത്ത് കാനഡയിൽ നിന്നും നാട്ടിൽ എത്തുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ലില്ലീസ് ഓഫ് മാർച്ച്‌ എന്ന മലയാള ചിത്രം സംവിധാനം ചെയ്‍ത സതീഷ് തരിയനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വനാഥ് ലോജി മറ്റൊരു ശ്രദ്ധേയ വേഷം ചെയ്‍തിരിക്കുന്നു. ഡെറാടൂൺ അന്താരാഷ്‍ട്ര ഫിലിം മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ക്ലബ്‌ മൂവിസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അമൽ മനക്കുന്നേലിന്റെ വരികളില്‍ അഷ്‌കർ മുഹമ്മദ്‌ ഒരുക്കിയ ഒരു മനോഹര ഗാനവും ചിത്രത്തിൽ അടങ്ങിയിട്ടുണ്ട്.

PREV
click me!

Recommended Stories

മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ
ഒന്നരവർഷമായി വേർപിരിഞ്ഞ് താമസം; വിവാഹമോചനവാർത്ത അറിയിച്ച് നടി ഹരിത