മയക്കുമരുന്ന് കേസ്: ബാഹുബലി താരം റാണാ ദഗുബാട്ടിക്ക് എൻസിബി നോട്ടീസ്

Web Desk   | Asianet News
Published : Aug 31, 2021, 12:20 PM IST
മയക്കുമരുന്ന് കേസ്: ബാഹുബലി താരം റാണാ ദഗുബാട്ടിക്ക് എൻസിബി നോട്ടീസ്

Synopsis

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംവിധായകൻ പുരി ജഗനാഥിനെ ഇഡിയും ചോദ്യം ചെയ്യുന്നുണ്ട്.  


മയക്കുമരുന്ന് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ ബാഹുബലി താരം റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌, രവി തേജ എന്നിവർക്ക് നാര്‍ക്കോടിക്‍സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. സെപ്‍തംബര്‍ എട്ടിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. അടുത്തിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്. കള്ളപ്പണക്കേസിലും റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌,രവി തേജയെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയും ആവശ്യപ്പെട്ടിരുന്നു.

സെപ്‍തംബര്‍ എട്ടിന് ഹാജരാകാനാണ് എൻസിബി റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌,രവി തേജ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംവിധായകൻ പുരി ജഗനാഥിനെ ഇഡിയും ചോദ്യം ചെയ്യുന്നുണ്ട്. കേസിലും റാണ ദഗുബാട്ടിയെയും രാകുല്‍ പ്രീതിനെയും രവി തേജയെയും ഇഡി ചോദ്യം ചെയ്യും. രാകുലിനോട് സെപ്‍തംബര്‍ ആറിനും റാണാ ദഗുബാട്ടിയയോട് എട്ടിനും രവി തേജയോട് ഒമ്പതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

തെലങ്കാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപ്പാര്‍ട്ട്‍മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്‍തിരുന്നു.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി