ധനുഷ് - ശെൽവരാഘവൻ ടീമിന്റെ പുതുചിത്രം; ടൈറ്റിൽ പോസ്റ്ററിൽ മാസ്സായി താരം

Web Desk   | Asianet News
Published : Jan 14, 2021, 07:46 PM ISTUpdated : Jan 15, 2021, 09:09 AM IST
ധനുഷ് - ശെൽവരാഘവൻ ടീമിന്റെ പുതുചിത്രം; ടൈറ്റിൽ പോസ്റ്ററിൽ മാസ്സായി താരം

Synopsis

കഴിഞ്ഞ ദിവസമായിരുന്നു സെൽവരാഘവൻ ധനുഷിനെ നായകനാക്കി ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

യിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ധനുഷ്- സെൽവരാഘവൻ ടീം. 'നാനെ വരുവേൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സെൽവരാഘവന്റെ ട്വിറ്റർ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. 

ശെൽവരാഘവന്റേതാണ് തിരക്കഥ. ധനുഷ് ചിത്രം 'കർണന്റെ' നിർമാതാവ് കലൈപുലി തനുവാണ് നിർമാണം. യുവൻ ശങ്കര രാജയുടേതാണ് സംഗീതം. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. ആക്ഷൻ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കും. 

കഴിഞ്ഞ ദിവസമായിരുന്നു സെൽവരാഘവൻ ധനുഷിനെ നായകനാക്കി ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കാര്‍ത്തിക്ക് പകരം കേന്ദ്ര കഥാപാത്രമായി ധനുഷ് എത്തുമ്പോള്‍ ആരാധകര്‍ക്കുള്ള ചോദ്യങ്ങളും, സംശയങ്ങളും, ഊഹങ്ങളുമായി ഏറെയാണ്. 'കർണ്ണൻ', ‘അദ്രങ്കി രേ’, ‘ജഗമേ തന്തിരം’ എന്നീ ചിത്രങ്ങളിലാണ് ധനുഷിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു