ധനുഷിന്റെ നായികയായി രജിഷ വിജയൻ; മാരി സെൽ‌വരാജിന്റെ 'കർണൻ' ഒരുങ്ങുന്നു

Published : Jan 05, 2020, 11:24 PM ISTUpdated : Jan 05, 2020, 11:27 PM IST
ധനുഷിന്റെ നായികയായി രജിഷ വിജയൻ; മാരി സെൽ‌വരാജിന്റെ 'കർണൻ' ഒരുങ്ങുന്നു

Synopsis

മലയാളത്തിന്റെ പ്രിയ താരങ്ങളായ നടി രജിഷ വിജയനും ലാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് രജിഷ എത്തുന്നത്.   

ചെന്നൈ: പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. 'കർണൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ധനുഷ് ആണ് നായകനായെത്തുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ നടി രജിഷ വിജയനും ലാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് രജിഷ എത്തുന്നത്.

ധനുഷിന്റെ നാൽപ്പത്തിയെന്നാമത്തെ ചിത്രമാണ് കർണൻ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'അനുരാ​ഗ കരിക്കിൻ വെള്ളം' എന്ന ഹിറ്റ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് ചുവടുവച്ച നടിയാണ് രജിഷ വിജയൻ. തമിഴിലെ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് കര്‍ണ്ണന്‍. കലൈപുളി എസ് തനുവിന്റെ വി. ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. 

ലാലിനൊപ്പം യോഗി ബാബുവും നാട്ടി എന്ന നടരാജൻ സുബ്രഹ്മണ്യനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണൻ ആണ് കർണനിലും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.   

 

 

 

 

PREV
click me!

Recommended Stories

മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം
30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും